കൊവാക്‌സിൻ ഒന്നാം ഘട്ട പരീക്ഷണത്തിൽ വോളന്റിയർമാരുടെ പ്രതിരോധശേഷി വർധിപ്പിച്ചതായി കണ്ടെത്തിയിരിക്കുന്നു.

മെമ്മറി ഡി സെല്ലുകൾ എന്നത് വൈറസിനെ ഇല്ലാതാക്കിയതിനു ശേഷവും ശരീരത്തിൽ വളരെ കാലം നിലനിൽക്കുന്ന ആന്റിജൻ സെല്ലുകളാണ്.

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്റെ ആദ്യഘട്ട പരീക്ഷണത്തിൽ പങ്കെടുത്ത വോളന്റിയർമാർക്ക് പ്രതിരോധ ശേഷി വർധിച്ചതായി റിപ്പോർട്ട് .രണ്ടാം ഘട്ടത്തിൽ മെച്ചപ്പെട്ട ഹ്യൂമറൽ ,സെൽ-മെഡിയേറ്റഡ്‌  രോഗപ്രതിരോധ പ്രതികരണങ്ങളും വാക്‌സിൻ കാഴ്ചവെച്ചതായാണ് റിപ്പോർട്ട് വരുന്നത്.വാക്‌സിൻ സ്വീകരിക്കുന്നവരിൽ , ശരീരത്തിൽ മെമ്മറി ടീ  സെല്ലുകൾ കൂടുതലായി ഉത്പാദിപ്പിക്കപ്പെട്ടതായും പഠനത്തിൽ കണ്ടെത്തി.

മെമ്മറി ഡി സെല്ലുകൾ എന്നത് വൈറസിനെ ഇല്ലാതാക്കിയതിനു ശേഷവും ശരീരത്തിൽ വളരെ കാലം നിലനിൽക്കുന്ന ആന്റിജൻ സെല്ലുകളാണ്.നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലാണ് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസേർചിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടു കൂടി നിർമിച്ചു കൊണ്ടിരിക്കുന്ന കൊവാക്‌സിൻ .

കടപ്പാട്-സമദർശി



ജനുവരി 4 മുതൽ കോളേജുകൾ തുറക്കും...

https://www.enmalayalam.com/news/4-1 

Author
No Image

Naziya K N

No description...

You May Also Like