ഈ ബുൾ ജെറ്റ് പോലീസ് കസ്റ്റഡിയിൽ
- Posted on August 09, 2021
- News
- By Aleena T Jose
- 309 Views
യൂട്യൂബിൽ ഈ ബുൾ ജെറ്റിന് കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു

യൂട്യൂബിൽ വൻ തരംഗം സൃഷ്ടിച്ചതും ഏറെ ജനപ്രീതി നേടിയ വാഹനങ്ങളിൽ ഒന്നായ ഈ ബുൾ ജെറ്റിനെ വാഹനങ്ങളിൽ വരുത്തിയ മോഡിഫിക്കേഷനെ തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. യൂട്യൂബ് വ്ലോഗർമാരായ എബിൻ, ലിബിൻ സഹോദരങ്ങളുടെ നെപ്പോളിയെൻ എന്നാ വാഹനമാണ് കസ്റ്റഡിയിലായിരിക്കുന്നത്. നിയമവിരുദ്ധമായി വാഹനത്തിന് രൂപമാറ്റം വരുത്തിയതാണ് നടപടികൾക്ക് കാരണമായത് എന്ന് അധികൃതർ അറിയിച്ചു.42000 രൂപയാണ് ഇതിനെ തുടർന്ന് താരസാഹോദരങ്ങൾക്ക് പിഴയായി ചുമത്തിയിരിക്കുന്നത്.
വാഹന കസ്റ്റടിക്ക് പിന്നാലെ ഇപ്പോൾ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് RTO ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. ഇതുമായി ബന്ധപെട്ട് ഇരുവരോടും ഇന്ന് രാവിലെ ഓഫീസിൽ ഹാജരാകാൻ ആവിശ്യപ്പെടുകയും ഇതനുസരിച് ഓഫീസിൽ എത്തിയ യുവാക്കൾ സമൂഹമാധ്യമങ്ങളിൽ പൊട്ടികരയുകയും തുടർന്ന് ഇരുവരുടെയും നിരവധി ആരാധകർ ഓഫീസിന് സമീപത്തെത്തുകയും ചെയ്തു. ഇതിനെ തുടർന്ന് RTO ഓഫിസിന് മുമ്പിൽ സംഘർഷമുണ്ടാക്കിയെന്ന പരാതിയിലാണ് ഇരുവരെയും കസ്റ്റടിയിലെടുത്തിരിക്കുന്നത്.
യൂട്യൂബിൽ ഈ ബുൾ ജെറ്റിന് കിട്ടിയ സ്വീകരണം വളരെ വലുതായിരുന്നു. യൂട്യൂബിൽ നിന്ന് ഈ ബുൾ ജെറ്റ് മൂലം ഇവർക്ക് ലഭിക്കുന്ന വരുമാനമായിരുന്നു യാത്രാ പ്രേമികളായ ഇരുവരുടെയും ഏക ആശ്രയം.ഈ ബുൾ ജെറ്റിനിയും അതിന്റെ ഉടമസ്ഥരായ എബിൻ, ലിബിൻ എന്ന സഹോദരങ്ങളെയും കസ്റ്റഡിയിൽ എടുത്തതിനെ തുടർന്ന് വൻ പ്രധിഷേധമാണ് ആരാധകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാരുകൾക്ക് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാമെന്ന് കേന്ദ്രസർക്കാർ