ആകാശകാഴ്ചയിലെ ഭീമൻ സർപ്പം; പമിർ പ്ലേറ്റോ സ്കൈ റോഡ്

36 കിലോമീറ്റർ നീളമുള്ള ഈ റോഡിൽ 208 ലധികം വളവുകളുണ്ട്

ചൈനയിലെ സിൻജിയാങ് ഉയ്ഗർ സ്വയം ഭരണ പ്രദേശത്ത് സ്ഥിതിചെയ്യുന്ന റോഡാണ് പമിർ പ്ലേറ്റോ സ്കൈ റോഡ്. ഒരു ഭീമൻ സർപ്പം വളഞ്ഞു പുളഞ്ഞു കിടക്കുന്നത് പോലെ തോന്നും 36 കിലോമീറ്റർ നീളമുള്ള ഈ റോഡിൻറെ ആകാശകാഴ്ച കണ്ടാൽ. 2019 ജൂലൈയിലാണ് പർവത പ്രദേശത്തെ കർഷകർക്കും ഇടയന്മാർക്കും പാമിറിൽ കൂടിയുള്ള യാത്ര സുഗമമാക്കാൻ ഈ റോഡ് തുറന്നത്. ഇപ്പോൾ ഈ റോഡ് ലോകമെങ്ങുമുള്ള വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. 


208 ലധികം വളവുകളുള്ള പാമിർസ് സ്കൈ റോഡ് വഖിയയിലെ ഹബു സിക്കലായ് പട്ടണത്തെ പടിഞ്ഞാറ് ടാക്സോകോർഗാൻ നഗരവുമായി ബന്ധിപ്പിക്കുന്നതാണ്. ഈ റോഡ് അതിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെത്തുന്നത് 14,005 അടി ഉയരത്തിലുള്ള വുഗുലിയേറ്റ് ദബാൻ കൊടുമുടിയിൽ വച്ചാണ്. കുൻലൂൺ പർവതനിരകളിലെ പാമിർ പീഠ ഭൂമി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡ് പാമിർ പ്ലേറ്റോ സ്കൈ റോഡ്, പാർമിസ് സ്കൈ റോഡ്, വാച്ച റോഡ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്.

ഭീമൻ ചേന

Author
Sub-Editor

Sabira Muhammed

No description...

You May Also Like