എറണാകുളത്ത് ട്രിപ്പിൾ പൂട്ടിന് മുകളിലൊരു പൂട്ട്

എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം ജില്ലയിലെ 23 പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍. 40 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാണ് ജില്ലാ ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ചൂര്‍ണ്ണിക്കര, ചെല്ലാനം, കടുങ്ങല്ലൂര്‍, കുമ്പളങ്ങി, മുളവുകാട്, കടമക്കുടി, ഏഴിക്കര, വെങ്ങോല, വരാപ്പുഴ, കോട്ടുവള്ളി, ആലങ്ങാട്, എളങ്കുന്നപ്പുഴ , ഉദയംപേരൂര്‍, കീഴ്മാട്, ഒക്കല്‍, നായരമ്പലം, ശ്രീ മൂലനഗരം, ചേരാനല്ലൂര്‍, കോട്ടപ്പടി, എടത്തല, ഞാറക്കല്‍, കുട്ടമ്പുഴ, കരുമാല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കടുപ്പിച്ചത്.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളും ആംബുലന്‍സുകളുടെ സേവനം പഞ്ചായത്തുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്. ആരെയും അനാവശ്യമായി പുറത്തിറങ്ങാന്‍ അനുവദിക്കില്ല. ഇത്തരത്തില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി. വാര്‍ഡുതല സമിതികളുടെ പ്രവര്‍ത്തനം നിലവിലുള്ളതിനേക്കാള്‍ ശക്തിപ്പെടുത്താനും താലൂക്ക് തലത്തിലുള്ള ഐആര്‍എസിൻന്റെ  പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനും നിര്‍ദ്ദേശം നല്‍കി. ശ്കതമായ പോലീസ് പരിശോധനയാണ് ഈ പഞ്ചായത്തുകളിൽ ഉള്ളത്.

കുതിച്ചു പൊങ്ങി ഇന്ധനവില

Author
Sub-Editor

Sabira Muhammed

No description...

You May Also Like