പുതിയ കോവിഡ് വകഭേദം ആഫ്രിക്കയിലെ മരണ നിരക്ക് വർധിപ്പിച്ചെന്ന് ലോകാരോഗ്യ സംഘടന..

22,300 കൊവിഡ് മരണങ്ങളാണ് 28 ദിവസത്തിനുള്ളില്‍ ആഫ്രിക്കയില്‍ റിപോര്‍ട്ട് ചെയ്തത്.

ആഫ്രിക്കയിലെ കൊവിഡ് മരണനിരക്ക്  ജനിതമാറ്റം സംഭവിച്ച കൊവിഡ് രോഗം വര്‍ധിച്ചതോടെ ഗണ്യമായി ഉയര്‍ന്നതായി ലോകാരോഗ്യസംഘടന.ജനുവരിയോടെ മരണനിരക്കില്‍ 40 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി ലോകാരോഗ്യ സംഘടന ആഫ്രിക്കന്‍ റീജനല്‍ ഡയറക്ടര്‍ മാത്ഷിഡിസൊ മൊയ്ത്തി പറഞ്ഞു.  രാഷ്ട്രങ്ങളുടെ പൊതുജനാരോഗ്യ സംവിധാനങ്ങളിലും  പുതിയ കൊവിഡ് കനത്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു എന്നും  അദ്ദേഹം പറയുന്നു.

''കൊവിഡ് മരണനിരക്കിലെ വര്‍ധന അതീവ ദുരന്തസമാനമായി മാറിക്കഴിഞ്ഞു. അതിനേക്കാള്‍ പ്രശ്‌നം ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനവും കടുത്ത സമ്മര്‍ദ്ദത്തിലായെന്നതാണ്''- മൊയ്ത്തി പറഞ്ഞു.

ഈജിപ്തില്‍ ആദ്യമായി രോഗബാധ ഉണ്ടായശേഷം ഈ ഞായറാഴ്ചയോടെ മരണനിരക്ക് 1,00,000 ആവുമെന്നാണ് കരുതുന്നത്. വാക്‌സിനേഷനിലുള്ള കുറവും ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വരവുമാണ് ആഫ്രിക്കയിലെ കൊവിഡ് ഗ്രാഫ് ഉയരുന്നതിനുപിന്നിലെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൂട്ടല്‍.

 22,300 കൊവിഡ് മരണങ്ങളാണ് 28 ദിവസത്തിനുള്ളില്‍ ആഫ്രിക്കയില്‍ റിപോര്‍ട്ട് ചെയ്തത്. അതിനു മുന്നുള്ള 28 ദിവസത്തെ അപേക്ഷിച്ച്‌ വളരെ കൂടുതലാണ് ഇത്. നേരത്തെ അത് 16,000 ആയിരുന്നു.കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ കൊവിഡ് മരണനിരക്ക് 3.7 ശതമാനമായിരുന്നെങ്കില്‍ അതിനു മുമ്ബുള്ള 28 ദിവിസം അത് 2.4ശതമാനമായിരുന്നു. ഇത് ആഗോള മരണനിരക്കിനെ കവച്ചുവയ്ക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ 28 ദിവസമായി ആഫ്രിക്കയിലെ 32 രാജ്യങ്ങളില്‍ കൊവിഡ് മരണം കൂടുകയാണ്. 21 എണ്ണത്തില്‍ കുറഞ്ഞുവരികയുമാണ്.


'സത്യമേവ ജയതേ'-ഡിജിറ്റല്‍ മീഡിയാ ലിറ്ററസിക്യാമ്ബെയിന് തുടക്കമായി!!

Author
No Image

Naziya K N

No description...

You May Also Like