അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക് ആൽബം; ‘തോന്നൽ’
- Posted on November 01, 2021
- Pattupetty
- By Sabira Muhammed
- 248 Views
അഹാന ഷെഫിന്റെ വേഷത്തിലാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്
ആദ്യമായി അഹാന കൃഷ്ണ സംവിധാനം ചെയ്ത മ്യൂസിക് ആൽബമാണ് ‘തോന്നൽ’. ഈ വിവരം തന്റെ 26-ാം ജന്മദിനത്തിലായിരുന്നു അഹാന ആരാധകരുമായി പങ്കുവെച്ചത്. ഒക്ടോബർ 30ന് ‘തോന്നൽ’ നിങ്ങളിലേക്ക് എത്തുമെന്നാണ് താരം അറിയിച്ചിരുന്നത്. ഇപ്പോഴിതാ അഹാന ഷെഫിന്റെ വേഷത്തിലെത്തുന്ന മ്യൂസിക് വീഡിയോ 'തോന്നൽ' ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ്. ‘ലൂക്ക’യുടെ ഛായാഗ്രഹണം നിർവ്വഹിച്ച നിമിഷ് രവിയാണ് അഹാനയുടെ ആദ്യ സംവിധാനസംരംഭത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷറഫുവിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.