വൈറലായി ട്രാൻസ് ദമ്പതികളുടെ ആൽബം

ഈ ആൽബം മറ്റ് ട്രാൻസ് വ്യക്തികൾക്കും പ്രചോദനമാകുമെന്നും ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൂര്യയും ഇഷാനും പറയുന്നു

ഇന്ത്യയിലെ ആദ്യ ട്രാൻസ് ദമ്പതികളായ സൂര്യയും ഇഷാനും ഒരുമിച്ച് അഭിനയിച്ച  പുതിയ ആൽബം വൈറലാകുന്നു. ഡിഎംഡി മിറാക്കിൾസ് എന്ന യൂട്യൂബ് ചാനലിൽ ആണ് ആൽബം റിലീസ് ചെയ്തിരിക്കുന്നത്. ‘എൻ കണ്ണുക്കുള്ളേ നീ താനേ’ എന്ന തമിഴ് മ്യൂസിക്കൽ ആൽബത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മനൂപ് ചന്ദ്രനാണ്. 

ഈ ആൽബം മറ്റ് ട്രാൻസ് വ്യക്തികൾക്കും പ്രചോദനമാകുമെന്നും ആൽബത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൂര്യയും ഇഷാനും പറയുന്നു. വയനാട്​ മേപ്പാടി, കുന്നംകുളം, ചാവക്കാട്​ അകലാട് ബീച്ച് എന്നിവിടങ്ങളിലെ മനോഹര ലൊക്കേഷനുകളിലാണ് ആൽബം ചിത്രീകരിച്ചിരിക്കുന്നത്.

അകന്നിരിക്കാനൊരു കാലം

Author
Sub-Editor

Sabira Muhammed

No description...

You May Also Like