മെഖലഡോൺ സ്രാവുകൾ ഭീകരൻ തന്നെ...

ഇവയുടെ വായയ്ക്ക് 3 മീറ്ററോളം  വ്യാസമുണ്ടാകും.ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ രണ്ടു മനുഷ്യരെ വരെ ഒറ്റയടിക്ക് അകത്താക്കാൻ സാധിക്കുന്നു.

അതിശയിപ്പിക്കുന്ന ഒരുപാട് വസ്തുതകളാണ് മെഖലഡോൺ  സ്രാവുകളെ കുറിച്ച്  ശാസ്ത്രജ്ഞമാർ കണ്ടെത്തിയിരിക്കുന്നത്.ഈ വിഭാഗത്തിൽപ്പെടുന്ന  സ്രാവുകളുടെ കുഞ്ഞുങ്ങൾക്ക് 6 അടി വരെ  നീളമുണ്ടാവുമെന്ന് ശാസ്ത്രജ്ഞമാർ പറയുന്നു. ഗർഭ പാത്രത്തിൽ വെച്ചു  തന്നെ ഒപ്പമുള്ളവരെ ഈ സ്രാവുകളുടെ ശിശുക്കൾ ആഹാരമാക്കാറുണ്ട്.അതിനാൽ തന്നെ ഇതിനെ മറി കടന്നു വരുന്ന വീരൻമാർ  മാത്രമേ പുറം ലോകം കാണുള്ളൂ.

കടലിൽ ഇവയെ വേട്ടയാടാൻ ആരുമില്ലാത്തതിനാൽ മറ്റു മത്സ്യങ്ങളെയും കടൽ ജീവികളെയും ആഹാരമാക്കി ഇക്കൂട്ടർ പെരുകി വളർന്നു.ഇവയുടെ വായയ്ക്ക് 3 മീറ്ററോളം  വ്യാസമുണ്ടാകും.ഇന്നത്തെ കാലത്തായിരുന്നു എങ്കിൽ രണ്ടു മനുഷ്യരെ വരെ ഒറ്റയടിക്ക് അകത്താക്കാൻ സാധിക്കുന്നു.ഇവയുടെ പല്ലുകളുടെ എണ്ണം 276  ആണ്.ഇവയുടെ കടിക്കാനുള്ള ശേഷിയും സമാനതകളില്ലാത്തതായിരുന്നു.ഒറ്റയടിക്ക് തന്നെ ഇരയുടെ ജീവനില്ലാതാകും.88 വർഷം  മുതൽ 100 വർഷം  വരെ ഇവ ജീവിച്ചിരുന്നു എന്നും ശാസ്ത്രജ്ഞർ പറയുന്നു.

എല്ലുകൾക്ക് പകരം കാർട്ടിലേജുകൾ കൊണ്ടാണ് ഇവയുടെ അസ്ഥികൾ നിർമിതമായിരിക്കുന്നത്.കാർട്ടിലേജുകൾ എല്ലുകളെ പോലെ ലക്ഷങ്ങളോളം വർഷങ്ങൾ നില നിൽക്കാത്തതിനാൽ ഇവയെ കുറിച്ചുള്ള അത്തരം തെളിവുകൾ കുറവാണ് .മെഖലഡോണുകളുടെ നശിക്കാത്ത പല്ലുകളിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്.എന്നാൽ ബെൽജിയത്തിനടുത്തുള്ള ഒരു കടലിടുക്കിൽ നിന്നാണ് ഇവയുടെ നശിക്കാത്ത അസ്ഥികൂടങ്ങൾ  കണ്ടെത്തിയത്.ഇതിൽ നിന്നുമാണ് ശാസ്ത്രജ്ഞർ ഈ നിഗമനങ്ങളിൽ എത്തി ചേർന്നത്.

ആഗോള ശീതീകരണം മൂലം ഒരുപാട് കടൽ ജീവികൾ ചത്തൊടുങ്ങി.തുടർന്ന് മെഖലഡോൺ  സ്രാവുകൾക്ക് ഇര കിട്ടാതാകുകയും ഇവയ്ക്ക് വംശനാശം സംഭവിക്കുകയും ചെയ്തു എന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം .



മൃഗ സ്നേഹത്തോടൊപ്പം അൽപം മനുഷ്യ സ്നേഹം ...

Author
No Image

Naziya K N

No description...

You May Also Like