നിറം മാറുന്ന അത്ഭുത തടാകം

നോക്കി നിൽക്കുമ്പോൾ തന്നെ മഞ്ഞ, പച്ച, ഇരുണ്ട ജേഡ്, ഇളം ടർക്കോയ്സ് എന്നിങ്ങനെ പലനിറങ്ങളിലാകും ഈ അത്ഭുത തടാകം.

ജിയുഷൈഗോ ദേശീയ ഉദ്യാനം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള വിനോദ സഞ്ചാര കേന്ദ്രമാണ്. ടിബറ്റൻ പീഠഭൂമിയിലെ ഒരു താഴ്വരയാണ് തെക്കുപടിഞ്ഞാറൻ ചൈനയിൽ സ്ഥിതി ചെയ്യുന്ന ജിയുഷൈഗോ ദേശീയ ഉദ്യാനം.

നിരവധി തടാകങ്ങളും വെള്ളച്ചാട്ടങ്ങളും ഇവിടെയുണ്ടെങ്കിലും ഈ പ്രദേശത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് അടിത്തട്ട് വരെ വളരെ വ്യക്തമായി കാണാവുന്ന കണ്ണാടി പോലെ തിളങ്ങുന്ന ഒരു തടാകമാണ്. 

സദാസമയവും ചുറ്റുമുള്ള മരങ്ങളിൽ നിന്നും വീഴുന്ന പൂക്കളാൽ നിറഞ്ഞിരിക്കും 16 അടി ആഴമുള്ള ഈ തടാകം.  16 അടി താഴ്‌ചയിലുള്ള എല്ലാ കാഴ്‌ചയും തടാകക്കരയിൽ നിന്നാൽ വ്യക്തമായി കാണാം. തടാകത്തിന്റെ മറ്റൊരു പ്രത്യേകത നിറം മാറും എന്നതാണ്.  


നോക്കി നിൽക്കുമ്പോൾ തന്നെ മഞ്ഞ, പച്ച, ഇരുണ്ട ജേഡ്, ഇളം ടർക്കോയ്സ് എന്നിങ്ങനെ പലനിറങ്ങളിലാകും ഈ അത്ഭുത തടാകം. മിക്കപ്പോഴും വെള്ളം നീല നിറത്തിലാണ് കാണപ്പെടുന്നത്. 

ചുറ്റുമുള്ള തടാകങ്ങൾ ഇടയ്ക്കിടെ ഉരുകുകയും വരണ്ടു പോവുകയും ചെയ്യുമ്പോൾ, ഈ തടാകത്തിലെ ജലനിരപ്പ് കുറയാറില്ല. ചുറ്റുമുള്ള പർവതങ്ങളെല്ലാം മഞ്ഞുമൂടി തണുത്തുറഞ്ഞു കിടക്കുമ്പോൾ ഈ തടാകത്തിലെ വെള്ളം മാത്രം മരവിക്കില്ല. 

പ്രദേശ വാസികൾ ഒരു പുണ്യ തടാകമായിട്ടാണ് ഇതിനെ കാണുന്നത്. എന്നാൽ ഇതിന് ശാസ്ത്രീയമായ ഒരു വിശദീകരണമുണ്ട്. വെള്ളത്തിൽ കുമ്മായം, കാൽസ്യം കാർബണേറ്റ്, മൾട്ടി കളർ ഹൈഡ്രോ ഫൈറ്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, വെള്ളത്തിനടിയിലുള്ള ചൂടുള്ള നീരുറവ തടാകത്തിലേക്ക് ഒഴുകുന്നു. അതിനാൽ തടാകം മരവിക്കുന്നില്ല.

പോകുന്നിടത്തെല്ലാം വീടും കൊണ്ടുപോകുന്ന ഒരു മനുഷ്യൻ

Author
Sub-Editor

Sabira Muhammed

No description...

You May Also Like