ധീരജ് വധക്കേസ്; യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കസ്റ്റഡിയിൽ

പിടികൂടിയത് ചേലച്ചുവട്ടിലെ വീട്ടിൽ നിന്നും 


ടുക്കി ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ വധക്കേസിൽ ഒരാൾ കൂടി പിടിയിലായി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സോയിമോൻ സണ്ണിയാണ് പിടിയിലായത്. ചേലച്ചുവട്ടിലെ വീട്ടിൽ നിന്നുമാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

കഴിഞ്ഞ ആഴ്ചയാണ് ഇടുക്കി ഗവൺമെന്‍റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയായ ധീരജ് കുത്തേറ്റ് മരിച്ചത്. കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ യൂത്ത് കോൺഗ്രസ് നേതാവായ നിഖിൽ പൈലി ധീരജിനെ കുത്തുകയായിരുന്നു. ആഴത്തിലുള്ള മുറിവും ഹൃദയത്തിനേറ്റ പരുക്കുമാണ് ധീരജിന്‍റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ട്.

ധീരജിനൊപ്പം കത്തേറ്റ എസ്എഫ്ഐ പ്രവര്‍ത്തകരായ അഭിജിത്ത് സുനില്‍, എ എസ് അമല്‍ എന്നിവര്‍ കഴിഞ്ഞ ദിവസമാണ് ഇടുക്കി മെഡിക്കൽ കോളജിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത്. കൊല്ലം, തൃശ്ശൂർ സ്വദേശികളായ ഇരുവരും നാട്ടിലെ ആശുപത്രികളിൽ തുടർ ചികിത്സയിലാണ്. മൂന്ന് പേരുടെയും നെഞ്ചിലായിരുന്നു കുത്തേറ്റത്.

തിങ്കളാഴ്ചയാണ് കേസിലെ മുഖ്യപ്രതി നിഖിൽ പൈലി അടക്കം അറസ്റ്റിലായ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. നിഖിൽ പൈലിയേയും സഹായി ജെറിൻ ജോജോയേയും ഈ മാസം 22 വരെയും നിതിൻ ലൂക്കോസ് ജിതിൻ ഉപ്പുമാക്കൽ ,ടോണി തേക്കിലക്കാടൻ എന്നിവരെ 21 വരെയുമാണ് കസ്റ്റഡിയിൽ വിട്ടത്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആറ് പേരാണ് പൊലീസിന്‍റെ പ്രതിപ്പട്ടികയിലുള്ളത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like