ഇന്ധന നികുതി കുറയ്ക്കാന്‍ ആകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നത്, ഈ വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

നിയമസഭയില്‍ പെട്രോള്‍- ഡീസല്‍ വില വര്‍ധനവ് അവതരിപ്പിച്ച് പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാര്‍ ഇന്ധനത്തിന് ചുമത്തുന്ന അധിക നികുതി കോവിഡ് കാലത്ത് കുറയ്ക്കണമെന്നും ഈ വിഷയത്തിൽ  സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതോടൊപ്പം ഇന്ധന വിലയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടിസ് നല്‍കുകയും ചെയ്തു. മുസ്ലിം ലീഗിലെ എന്‍ ഷംസുദ്ധീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല.

എന്നാല്‍  ഇന്ധന നികുതി കുറയ്ക്കാന്‍ ആകില്ലെന്നാണ് സര്‍ക്കാര്‍ നിലപാടാണ്. മദ്യം, ഇന്ധന വില എന്നിവയില്‍ നിന്നാണ് സംസ്ഥാനത്തിന് വരുമാനം ലഭിക്കുന്നത്, ഈ വരുമാനം വേണ്ടെന്ന് പറയുന്നത് ആരെ സഹായിക്കാനാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ചോദിച്ചു. ഇതേസമയം ഇന്ധന വിലയില്‍ നികുതി കൂട്ടിയിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. 

സംസ്ഥാനങ്ങളല്ല പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണം, യുപിഎ സര്‍ക്കാരാണ് ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞത്, മോദി സര്‍ക്കാര്‍ അത് പിന്തുടര്‍ന്നു. ഇതിനെ ഇടതുപക്ഷം എതിര്‍ത്തപ്പോഴും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഒന്നും പ്രതികരിച്ചില്ലാ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നയം പരിഷ്‌കരിച്ച് കേന്ദ്രം

Author
Sub-Editor

Sabira Muhammed

No description...

You May Also Like