യുയുത്സു - ജയപ്രകാശ് പാനൂർ

ചെറുപ്പത്തിൽ കേട്ടും  വായിച്ചും അറിഞ്ഞ മഹാഭാരത കഥയിലെങ്ങും പരിചയപ്പെടാത്ത ഒരു യോദ്ധാവിന്റെ കഥ

യുയുത്സു -ഹസ്തിന പുര മഹാരാജാവ് ധൃതരാഷ്ട്രർക്ക് ദാസിയിലുണ്ടായ മകൻ, നൂറ്റൊന്നാം കൗരവൻ.ധനുർ വിദ്യയിൽ അംഗരാജാവായ കർണ്ണനും, പാണ്ഡവ വീരനായ അർജുനനും തുല്യൻ. യുയുത്സു വിനു വിശേഷണങ്ങൾ കുറവല്ല. 

വിദര്ഭയെ ചേദി രാജ്യത്തിൽ നിന്നും നയതന്ത്രപരമായി രക്ഷപെടുത്തി, അവിടുത്തെ മന്ത്രിപുത്രി അളകനന്ദയെ വിവാഹം ചെയ്തു. 

ഈ പുസ്തകത്തിൽ എനിക്ക് വൈരുധ്യം തോന്നിയ ചില കാര്യങ്ങളുണ്ട്. യുദ്ധശേഷമുള്ള കണ്ടുമുട്ടലിൽ യുധിഷ്ഠിരൻ ധൃതരാഷ്ട്രരെ മുത്തച്ഛാ എന്നു സംബോധന ചെയ്യുന്നു. യഥാർത്ഥത്തിൽ വല്യച്ഛൻ ആണ്. 

മറ്റൊന്ന് ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നും ഭീമനെ രക്ഷിക്കുന്നത് ഒരു പ്രതിമയെ വച്ചാണ് എന്നാണ് കേട്ടിട്ടുള്ളത്, പക്ഷെ ഇവിടെ പറയുന്നത് ഒരു പടയാളിയെ വച്ചു ആണ് രക്ഷപ്പെടുന്നത് എന്നാണ്.

യുയുത്സു മഹാഭാരത യുദ്ധത്തിൽ ജയിച്ച ഒരേയൊരു കൗരവൻ, ഈ പുസ്തകത്തിൽ ഒരുപാടുണ്ട് അറിയാൻ. ശ്രീ ജയപ്രകാശ് പാനൂർ അതിമനോഹരമായി കഥാ കഥനം നടത്തിയിരിക്കുന്നു. വായിച്ചിരിക്കേണ്ട ഒരു പുസ്തകം.

ട്വിങ്കിൾ റോസയും പന്ത്രണ്ട് കാമുകന്മാരും

Author
Citizen journalist

Swapna Sasidharan

No description...

You May Also Like