ബീൻസ് മെഴുക്കുപുരട്ടി ...

ബീൻസുപയോഗിച്ചുള്ള ഒരു ടേസ്റ്റി മെഴുക്കുപുരട്ടി ഉണ്ടാക്കിയാലോ??ബീന്സിന് നിങ്ങളറിയാതെ ഒരുപാട് ഗുണങ്ങളുണ്ട് ...

പച്ചക്കറി വാങ്ങുന്ന കൂട്ടത്തിൽ പലരും മറക്കാതെ വാങ്ങുന്ന ഒന്നാണ് ബീൻസ്. പലപ്പോഴും കുട്ടികൾ കഴിക്കാൻ മടിക്കുന്നതാണിത്. എന്നാൽ പെട്ടെന്ന് ഒരു തോരൻ ഉണ്ടാക്കാനും ഫ്രൈഡ് റൈസിൽ ചേർക്കാനുമൊക്കെ  ഉപകാരപ്പെടുമെന്നതിനാൽ വീട്ടമ്മമാർക്ക് ഏറെ പ്രിയപ്പെട്ട പച്ചക്കറിയാണിത്. ബീൻസിന്റെ കുറച്ചു വിശേഷങ്ങൾ അറിഞ്ഞാലോ?

ഏതാണ്ട് 130 ഇനം ബീൻസ് ഉണ്ടെന്നു നിങ്ങൾക്കറിയാമോ? ജീവകം എ,സി,കെ എന്നിവയാൽ സമ്പന്നമാണിത്. 100 ഗ്രാം ബീൻസിൽ 31കിലോ കാലറി ഊർജം, 7.13 ഗ്രാം കാർബോ ഹൈഡ്രേറ്റ്, 1.82 ഗ്രാം പ്രോട്ടീൻ, 0.34 ഗ്രാം കൊഴുപ്പ് ഇവയുണ്ട്. കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, ജീവകം കെ, ജീവകം സി എന്നിവയും ബീൻസിൽ ഉണ്ട്.

ജീവകങ്ങളും ധാതുക്കളും മാത്രമല്ല, ഭക്ഷ്യനാരുകളും ബീൻസിൽ ധാരാളമുണ്ട്. ഒമേഗ 3 ഫാറ്റുകളുടെയും ഉറവിടമാണിത്. ബീൻസിലെ കരോട്ടിനോയ്ഡുകളും ഫ്ലേവനോയ്ഡുകളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ നൽകുന്നു.

1∙ അർബുദം തടയുന്നു– ബീൻസിൽ ധാരാളമുള്ള ഹരിതകം അർബുദകാരികളായ ഹെറ്ററോസൈക്ലിക് അമീനുകളെ തടയുന്നു. ഉയർന്ന താപനിലയിൽ ഇറച്ചി ഗ്രിൽ ചെയ്യുമ്പോൾ ഉണ്ടാകുന്നവയാണ് ഹെറ്ററോ സൈക്ലിക് അമീനുകൾ. ബീൻസ് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ അർബുദസാധ്യത തടയാം.

2∙ വിഷാംശം നീക്കുന്നു– ബീൻസിന് ഡൈയൂറൈറ്റിക് ഗുണങ്ങള്‍‍ ഉണ്ട്. ഇത് ഡീറ്റോക്സ് ആയി പ്രവർത്തിക്കുന്നു. അതായത് ശരീരത്തിലെ വിഷഹാരികളെ (toxins) നീക്കാൻ ബീൻസ് സഹായിക്കുന്നു.

3∙ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു– ബീൻസിൽ ആന്റിഓക്സിഡന്റുകൾ ധാരാളം ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളുടെ നാശം തടയുന്നു.

4∙ ഹൃദയത്തിന് – ബീൻസിൽ ധാരാളം കാൽസ്യവും ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും ഉണ്ട്. പഴങ്ങളിലും പച്ചക്കറികളിലും സാധാരണ കാണുന്ന പോളിഫിനോളിക് ആന്റി ഓക്സിഡന്റുകളാണ് ഫ്ലേവനോയ്ഡുകൾ. ഫ്ലേവനോയ്ഡുകൾ ധാരാളം അടങ്ങിയതിനാൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരാളം. ഇത് കോശങ്ങളിലെ ത്രോംബോട്ടിക് പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ധമനികളിൽ രക്തം കട്ടപിടിക്കുന്നതിനെ തടയുകയും ചെയ്യുന്നു.

5∙ ചർമം, തലമുടി, നഖങ്ങൾ– ബീൻസിലെ പോഷകങ്ങൾ നിങ്ങളുടെ ചർമത്തിലും തലമുടിയിലും അതിശയം കാട്ടും. വേഗത്തിൽ ആഗിരണം ചെയ്യപ്പെടാവുന്ന ഒരിനം സിലിക്കോൺ ബീൻസിൽ ഉണ്ട്. ഇത് നഖങ്ങളെ ശക്തിപ്പെടുത്തുകയും ആരോഗ്യമുള്ള കലകളുടെ നിർമാണത്തിന് സഹായിക്കുകയും ചർമത്തെ ആരോഗ്യമുള്ളതാക്കുകയും ചെയ്യും.

6∙ എല്ലുകൾക്ക് – എല്ലുകളിൽ കാണപ്പെടുന്ന പ്രധാന നോൺ കൊളാജൻ പ്രോട്ടീൻ ആയ ഓസ്റ്റിയോകാൽസിനെ ബീൻസിൽ ധാരാളമായടങ്ങിയ ജീവകം കെ ആക്ടിവേറ്റ് ചെയ്യുന്നു. ഈ സംയുക്തം, കാൽസ്യം തന്മാത്രകളെ എല്ലുകൾക്കകത്ത് ഒരുമിപ്പിച്ച് നിർത്തുകയും എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.

7∙ കാഴ്ചശക്തിക്ക് – ബീന്‍സിൽ കരോട്ടിനോയ്ഡ് ധാരാളം ഉള്ളതിനാൽ നേത്രരോഗമായ മാക്യുലാർ ഡീജനറേഷൻ തടയുന്നു. കൂടാതെ ല്യൂട്ടിൻ, സീസ്വാന്തിൻ ഇവയും ബീൻസിൽ ധാരാളം ഉണ്ട്. ഇത് കാഴ്ചശക്തിയെ മെച്ചപ്പെടുത്താനും രാത്രിസമയത്ത് കാഴ്ചശക്തി കൂട്ടാനും സഹായിക്കുന്നു.

8∙ നാരുകളാൽ സമ്പന്നം – ഭക്ഷ്യ നാരുകളാൽ സമ്പന്നമാണ് ബീൻസ്. ദഹനപ്രശ്നങ്ങൾ മൂലം വിഷമിക്കുന്നവർ ബീൻസ് ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി. മലബന്ധം അകറ്റാനും ബീൻസിലെ നാരുകൾ സഹായിക്കുന്നു. കൊളസ്ട്രോളും ഷുഗറും നിയന്ത്രിക്കാനും ഈ നാരുകൾ ഉത്തമം.

9∙ അണുബാധ തടയുന്നു– ജീവകങ്ങളായ നിയാസിൻ, തയാമിൻ ഇവ ശരീരത്തിലെ അണുബാധകൾ തടയാൻ സഹായിക്കുന്നു.

10∙ ഗർഭിണികൾക്ക് – ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിന് ഫോളിക് ആസിഡ് മതിയായ അളവിൽ ആവശ്യമാണ്. ഒരു കപ്പ് ബീൻസിൽ ദിവസവും ആവശ്യമായതിന്റെ പത്തുശതമാനം ഫോളിക് ആസിഡും 6 ശതമാനം അയണും അടങ്ങിയിട്ടുണ്ട്.

11∙ കാലറി കുറവ് – ബീൻസിൽ കാലറി വളരെ കുറവാണ്. അതുകൊണ്ടുതന്നെ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. സോഡിയം, സാച്ചുറേറ്റഡ് ഫാറ്റ്, കൊളസ്ട്രോൾ ഇവയും കുറവാണ്.

12∙ ഊർജദായകം – പച്ചച്ചീരയിലുള്ളതിന്റെ ഇരട്ടി ഇരുമ്പ് അടങ്ങിയ പച്ചക്കറിയാണ് ബീൻസ്. വിളർച്ച ബാധിച്ചിട്ടുണ്ടെങ്കിൽ ബീൻസ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി.


ഒരു വെജിറ്റേറിയൻ മീൻ കറി ...

Author
No Image

Naziya K N

No description...

You May Also Like