'ആ സ്വർണം കാലം നിങ്ങളിലേക്ക് തിരികെയെത്തിക്കുന്നു'; കുഞ്ഞെൽദോയുടെ ടീസർ പുറത്ത്
- Posted on November 16, 2021
- Cine-Bytes
- By Sabira Muhammed
- 213 Views
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന മനസ് നന്നാവട്ടെ എന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
നടനും അവതാരകനും ആർ ജെയുമായ മാത്തുക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുഞ്ഞെൽദോ. ആസിഫ് അലി കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടു. ഡിസംബർ 24 ന് ക്രിസ്മസ് റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ക്രിയേറ്റീവ് ഡയറക്ടറായി വിനീത് ശ്രീനിവാസൻ എത്തുന്ന ചിത്രത്തിൽ കൗമാരക്കാരനായാണ് ആസിഫ് അലി വേഷമിടുന്നത്. പുതുമുഖം ഗോപിക ഉദയൻ ആണ് നായികയായി എത്തുന്നത്.
ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് സ്വരൂപ് ഫിലിപ് ആണ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഷാൻ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ‘കുഞ്ഞെൽദോ’ എന്ന സിനിമയുടെ രചനയും മാത്തുക്കുട്ടി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.