ദന്ത ഡോക്ടറെ വെടിവെച്ചു കൊന്ന സംഭവത്തിൽ, പ്രതിക്ക് തോക്ക് കൈമാറിയ ബീഹാർ സ്വദേശി പിടിയിൽ

ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന പിസ്റ്റളാണ് കൊല പാതകത്തിനായി രാഖിൽ ഉപയോഗിച്ചിരുന്നത്

കോതമംഗലം ദന്ത ഡോക്ടർ മാനസയെ വെടിവെച്ചു കൊന്ന് പ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ,പ്രതി രഖിലിന് തോക്ക് നല്കിയയാളെ പിടികൂടി. ബിഹാറിലെ മുന്ഗര്‍ ജില്ലയിലെ ഖപ്രതാര ഗ്രാമത്തിലെ സോനുകുമാര്‍ മോദിയെ (21) ആണ് കോതമംഗലം എസ്.ഐയുടെ നേതൃത്വത്തില്‍ ബിഹാറില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.

ബീഹാര്‍ പൊലീസിന്‍റെ സഹായത്തോടെയായിരുന്നു കോതമംഗലം എസ്.ഐ മാഹിനിന്‍റെ നേതൃത്വത്തില്‍ മൂന്ന് പൊലീസുകാര്‍ ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റ് ചെയ്തത്.  ഏഴുറൗണ്ട് വെടിയുതിർക്കാവുന്ന പിസ്റ്റളാണ് കൊല പാതകത്തിനായി രാഖിൽ ഉപയോഗിച്ചിരുന്നത്.  രഖിലിന്‌ തോക്ക്‌ എവിടെനിന്നു കിട്ടിയെന്നുള്ള എസ്‌പി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ്‌ ബീഹാർ സ്വദേശിയിലേക്കു എത്തിച്ചത്.

അനധികൃത തോക്ക് നിർമാണത്തിൽ ഇന്ത്യയിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് ബീഹാർ. ലീഗൽ തോക്ക് നിർമാണ ശാലകൾ ധാരാളം ബീഹാറിലുണ്ട്. ഇതിന്റെ മറവിലാണ് അനധികൃതമായും തോക്ക് നിർമാണം നടക്കുന്നത്. അറസ്റ്റിന്റെ തുടക്കത്തിൽ പോലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാനുള്ള പ്രതിയുടെ ശ്രമം സാഹസികമായി പോലീസ് ചെറുത്തു തോൽപ്പിച്ചു.

ഇന്ത്യയ്ക്കു പൊൻതൂവൽ സമ്മാനിച്ചു നീരജ് ചോപ്ര

Author
Citizen journalist

Krishnapriya G

No description...

You May Also Like