ഉള്ളിയിലെ ആരോഗ്യത്തെക്കുറിച്ച് ആയുർവേദ ഡോ. ദീപ്തി സാത്വിക് എഴുതുന്നു

ഉള്ളി നമുക്കറിയാം ആഹാരമായി ഉപയോഗപ്പെടുത്തുന്ന ഒന്നാണ്. മുൻപൊക്കെ ഒരു മരുന്നുമില്ലാതെ നമ്മുടെ പൂർവ്വികർ ആരോഗ്യത്തോടെ ഇരുന്നത് ആഹാരം തന്നെ ഔഷധമായി ഉപയോഗിച്ചതുകൊണ്ടാണ്.

ഉള്ളി അമിതമായി കഴിച്ചാൽ ഊർജ്ജനഷ്ടം ശരീരത്തിന് ഉണ്ടാക്കും. മാനസിക വ്യാപാരങ്ങളിൽ അസ്വസ്ഥത ജനിപ്പിക്കും.

പ്രമേഹത്തിനും മൂത്രസംബന്ധ രോഗങ്ങളിലും അങ്ങേയറ്റം ഗുണപ്രദമാണ്.

എന്നാൽ ഹൃദയത്തിന്റെ ആരോഗ്യത്തിലാണ് ഉള്ളിയുടെ അത്ഭുതകരമായ  പ്രവർത്തനം. 5 മാസം  തുടർച്ചയായി 80 ഗ്രാം വീതം ഉള്ളി കഴിച്ചാൽ സെറം കൊളസ്ട്രോൾ സാധാരണ നിലയിൽ നിന്നും താഴെയാകുമെന്ന് ഉള്ളിയുടെ ഔഷധഫലങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

7 വർഷം നീണ്ട ഗവേഷണങ്ങൾക്കൊടുവിലും ,പിന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ രാധാകൃഷ്ണനും ഡോ മാധവൻകുട്ടിയും  നടത്തിയ മറ്റൊരു ഗവേഷണത്തിലും രക്തസമ്മർദ്ധമോ കോറോണറി ധമനി പ്രശ്നങ്ങൾ മൂലമോ കൊണ്ടുണ്ടാവുന്ന ഹൃദ്രോഗാവസ്ഥക്ക്  100 ഗ്രാം ഉള്ളി പതിവായി കഴിക്കുന്നത്‌ വളരെ ഗുണപ്രദമാണെന്നും മാറിയതായും സ്ഥിരീകരിച്ചിട്ടുണ്ട്.

കൊളസ്ട്രോൾ അതും ഹൃദയ ധമനികളിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ  അലിയിച്ചു കളയുന്നു എന്നത് ശ്രദ്ധേയമായ ഒരു പഠനറിപ്പോർട്ടാണ്. ഉള്ളിടത്തൊലിയിലെ നാരുകൾക്കാണ് കൊഴുപ്പുകുറക്കാനുള്ള കഴിവ്  ഏറ്റവും കൂടുതൽ ഉള്ളത്.

പക്ഷെ കീടനാശിനികൾ പലതും അടിച്ചുവന്ന ഉള്ളി  കഴിക്കുമ്പോൾ ആദ്യമൊക്കെ നമ്മുടെ സ്വാഭാവിക രോഗപ്രതിരോധ സംവിധാനം ശരീരത്തിനെ സംരക്ഷിച്ചു നിർത്തും.എന്നാൽ തുടർച്ചയായി ഉപയോഗിച്ചാൽ ഹാനികരമാവുമല്ലോ - നമുക്കെല്ലാവർക്കുമറിയാം.

നമ്മൾ കേരളീയർ കൃഷിയൊക്കെ പാടെ മറന്ന് മോസ്റ്റ് മോഡേൺ വ്യക്തികളായുള്ള രൂപാന്തരത്തിൽ തമിഴ്നാട്ടിലെ വിഷവസ്തുക്കൾ കഴിച്ച് ഗ്യാസ് ആയാലും ചെറിയ അസ്വസ്ഥത തോന്നി ശാസ്ത്രീയ ഹോസ്പിറ്റലുകളിൽ എത്തിയാൽആയുർവേദ ഡോ. ദീപ്തി സാത്വിക് ഹൃദയാഘാതം ആണ് വന്നതെന്നും ഇപ്പോൾ ശസ്ത്രക്രിയ ചെയ്തില്ലെങ്കിൽ ജീവൻ കിട്ടില്ല എന്നൊക്കെ പറയുമ്പോൾ ചെയ്തുപോവുന്ന, പിന്നെ നിത്യരോഗികളായി മാറുന്ന മലയാളികൾക്ക് ആരോഗ്യം എന്നത് മരുന്ന് കഴിച്ച് നേടിയെടുക്കേണ്ടതാണെന്ന ചിന്തയാണല്ലോ ഇപ്പോഴും.

നിത്യേന കൊളസ്ട്രോളിന് മാത്രമല്ല ആൻറിഓകോഗുലന്റ് ആയ ആസ്പിരിൻ ചേർന്ന  ഗുളികകളും കൂടെ ഒരു വർഷത്തിനുള്ളിൽ സ്ട്രോക്ക് അതിന്റെ പാർശ്വഫലങ്ങൾ ആയി ഉണ്ടാവുമ്പോഴും അതിന്റെ ശാസ്ത്രീയത ഇവിടെ ചോദ്യം ചെയ്യപ്പെട്ടില്ലല്ലോ ഇതുവരെ!!!

ശാസ്ത്രീയ വിഡ്ഢികൾ ആയതുകൊണ്ട്  ഭക്ഷണം നല്ലതല്ലാത്തത് കൊണ്ട് രോഗികൾ ആവുന്നതിന്റെ ശാസ്ത്രീയതയും ആരും ഇവിടെ പറഞ്ഞുകേട്ടില്ല.

ശസ്ത്രക്രിയ ചരിത്രത്തിലൂടെ

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like