അച്ഛൻ - കഥ

ഒരു അന്യ സ്ത്രീയുമായി അച്ഛന് ബന്ധം ഉണ്ടായിരുന്നു

അച്ഛൻ്റേത് എന്ന് പറയാൻ ആകെ ഉള്ളത് കഴിഞ്ഞ ഇരുപത് വർഷമായി ഒരിക്കൽ പോലും തുറക്കാത്ത ആ കറുത്ത ഇരുമ്പ് പെട്ടി മാത്രമാണ്. അതിനു പുറത്തായി ഇങ്ങനെ എഴുതിയിരിക്കുന്നു."ഹവിൽദാർ മോഹന ചന്ദ്രൻ AMC."

സേനയുടെ മെഡിക്കൽ വിഭാഗത്തിൽ 15 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷം ആയിരുന്നു മേഘയെ അനാഥമാക്കിയ ആ തീരുമാനം അച്ഛൻ നടപ്പിലാക്കിയത്.

ഒരു കറുത്ത പെട്ടിയിൽ അവളുടെ പിതൃത്വം വീടിൻ്റെ ഒരു മൂലയിൽ ഒതുക്കപ്പെട്ട് പോയിട്ട് ഇന്നേയ്ക് രണ്ട് പതിറ്റാണ്ടുകൾ. ഒരു അന്യ സ്ത്രീയുമായി അച്ഛന് ബന്ധം ഉണ്ടായിരുന്നു. അതാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം .അങ്ങനെ പല ആരോപണങ്ങൾ ചെറുപ്പം മുതലേ കേട്ടിരിക്കുന്നു.

അച്ഛൻ്റെ മരണത്തിന് ശേഷം അമ്മ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.വെറുപ്പാണോ സ്നേഹമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത ഒരു തിരയിളക്കം ആണ് ആ കണ്ണുകളിൽ മിന്നി മായുന്നത്. കേട്ട് കേൾവികളെ അപ്പാടെ വിശ്വസിക്കാൻ അവൾ  ഒരു കാലത്തും തയാറായിട്ടില്ലായിരുന്നു.

ആ പെട്ടിയിൽ അച്ഛന് പറയാൻ ഉള്ള ഒരുപാട് കാര്യങ്ങൾ ഉണ്ട് . ചിലപ്പോൾ ഒരു ഏറ്റു പറച്ചിൽ ആവാം അല്ലെങ്കിൽ ചെയ്യാത്ത തെറ്റിന് പഴികേൾക്കേണ്ടി വന്ന മനസ്സിൻ്റെ വിങ്ങൽ ആവാം.

അത് എന്ത് തന്നെയായാലും അറിയണമെന്നില്ല അച്ഛാ..എനിക്ക് വിശ്വാസമാണ് എൻ്റെ അച്ഛനെ, എൻ്റെ സിരകളിൽ ഒഴുകുന്ന ഈ രക്തമാണ് എന്നെ വൈകാരികതയുടെ വേലിയേറ്റങ്ങളെ അതിജീവിക്കാൻ പഠിപ്പിച്ചത്.അങ്ങനെയുള്ള ഈ രക്തം ദുഷിച്ചതാകില്ല ഉറപ്പ്...

ശ്യാം സുന്ദർ 

എനിക്കിപ്പോൾ കറുപ്പും, ചുവപ്പും, എല്ലാത്തിനോടും വെറുപ്പാണ്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like