രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നു
- Posted on June 24, 2021
- News
- By Sabira Muhammed
- 633 Views
രാജ്യം കുട്ടികളുടെ വാക്‌സിനേഷനായി വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു.

രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് രാജ്യത്ത് വാക്‌സിനേഷൻ ആരംഭിക്കുന്നു. വാക്‌സിനേഷൻ ആരംഭിക്കുന്നത് സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലാകും. കുട്ടികൾക്കായുള്ള വാക്‌സിന്റെ രണ്ട് - മൂന്ന് ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാകുന്നതോടെ വാക്‌സിനേഷൻ ആരംഭിക്കും.
രാജ്യം കുട്ടികളുടെ വാക്‌സിനേഷനായി വിപുലമായ തയാറെടുപ്പുകൾ നടത്തിവരികയാണെന്ന് എയിംസ് ഡയറക്ടർ ഡോക്ടർ രൺ ദിപ് ഗുലെറിയ അറിയിച്ചു. കുട്ടികൾക്ക് ആദ്യം ലഭ്യമാകുന്നത് കൊവാക്‌സിൻ ആയിരിക്കും. എന്നാൽ ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് തത്കാലം പൂർണ അനുമതി നൽകേണ്ടതില്ലെന്നാണ് കേന്ദ്ര വിദഗ്ദ്ധ സമിതിയുടെ തീരുമാനം. ഗർഭിണികളിലെ കുത്തിവയ്പ്പിനും തത്കാലം അനുമതിയില്ല. അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരും.
കൊവാക്‌സിൻ 77.8 ശതമാനം ഫലപ്രദമെന്ന മൂന്നാംഘട്ട പരീക്ഷണ റിപ്പോർട്ട് ഇന്നലെ ഡിജിസിഐ അംഗീകരിച്ചിരുന്നു. റിപ്പോർട്ട് പരിഗണിച്ച വിദഗ്ധ സമിതി അടിയന്തര ഉപയോഗത്തിനുള്ള അനുമതി തുടരാനാണ് തീരുമാനിച്ചത്.