മലബാറിൻ്റെ ഫുട്ബോൾ കമ്പത്തിൻ്റെ കഥയുമായി ആനപ്പറബിലെ വേൾഡ് കപ്പ്
- Posted on September 27, 2021
- Cine-Bytes
- By Sabira Muhammed
- 239 Views
സിനിമ തീയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം
നവാഗതനായ നിഖിൽ പ്രേംരാജ് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ആനപ്പറമ്പിലെ വേൾഡ് കപ്പ് ചിത്രീകരണം പൂർത്തിയാക്കി ടീസര്‍ പുറത്തിറക്കി. ഫുട്‍ബോള്‍ പശ്ചാത്തലമാക്കിയുള്ള ചിത്രത്തിൽ ആൻ്റണി വർഗീസാണ് നായകനായി എത്തുന്നത്.
ആനപ്പറബിലെ വേൾഡ് കപ്പ് മലബാറിൻ്റെ ഫുട്ബോൾ കമ്പത്തിൻ്റെ കഥ പറയുന്ന സിനിമയാണ്. ഒരു പ്രമുഖ ഫുട്ബോൾ ക്ലബ് സങ്കടിപ്പിക്കുന്ന 14 വയസ്സിൽ താഴെയുള്ള ടൂർണമെൻ്റിൽ പങ്കെടുക്കാൻ “ഹിഷാം” എന്ന ആൻ്റണി വർഗീസ് അവതരിപ്പിക്കുന്ന കഥാപാത്രം ഒരു കൂട്ടം കുട്ടികളുമായി ഒരുങ്ങുന്നതാണ് സിനിമയുടെ പ്രമേയം.തീയറ്ററുകൾ തുറന്നാൽ നവംബർ / ഡിസംബർ മാസം സിനിമ തീയറ്ററുകളിൽ എത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം.
അച്ചാപ്പു മൂവി മാജിക്, മാസ് മേഡിയ പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ഫൈസല്‍ ലത്തീഫ്, സ്റ്റാന്‍ലി സി എസ് എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം ഫായിസ് സിദ്ദിഖ്, സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയ്, എഡിറ്റിംഗ് നൗഫല്‍ അബ്‍ദുള്ള, ജിത്ത് ജോഷി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്റ്റ് ഡിസൈനര്‍ അനൂട്ടന്‍ വര്‍ഗീസ്, വസ്ത്രാലങ്കാരം അരുണ്‍ മനോഹര്‍, മേക്കപ്പ് ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രേംനാഥ്.