പുത്തൻ പരിഷ്‌കാരങ്ങളുമായി വാട്സ്ആപ്പ് !!!!

2021 ഫെബ്രുവരി മുതൽ വാട്സ്ആപ്പിൽ പുതിയ മാറ്റങ്ങൾ വരുന്നു.


ലോകത്ത്‌ ഏറ്റവും  കൂടുതൽ ആളുകൾ  സന്ദേശ കൈമാറ്റത്തിന് ഉപയോഗിക്കുന്ന വാട്സ്ആപ്പിൽ മുഖ്യമായും 2  മാറ്റങ്ങളാണ് വരാൻ പോകുന്നതെന്ന് വാട്സ്ആപ് ബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു .ഈ മാറ്റങ്ങൾ ആൻഡ്രോയിഡ് ബീറ്റാ v2.20.206.19 അപ്‌ഡേറ്റിലും ഐ ഒ എസ്  ഡിവൈസുകളിൽ v2.20.206.19 എന്ന ബീറ്റ അപ്ഡേഷനിലും ലഭ്യമാണെന്നാണ് വാട്സ്ആപ്പ് ബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നത്.

തങ്ങളുടെ എതിരാളികളായ ടെലിഗ്രാം നേരത്തെ തന്നെ അവതരിപ്പിച്ച ഒരു മാറ്റമാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പുതുതായി തങ്ങളുടെ പ്ലാറ്റുഫോമിൽ  അവതരിപ്പിക്കുന്നത് .ഈ അപ്‌ഡേഷൻ ആപ്പിന്റെ  ഉള്ളിൽ തന്നെ ഒരു ആപ്-ഇൻ -ബാനറിലൂടെ ലഭ്യമാകും  .2021 ഫെബ്രുവരി 8 നു പുതിയ പരിഷ്‌കാരം വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ഐ ഒ എസ്  പ്ലാറ്റുഫോമുകളിൽ ലഭിക്കും.

വാട്സ്ആപ്പിന്റെ പുതിയ നിബന്ധനകൾ അംഗീകരിക്കാത്തവർക് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന നയമാണ് വാട്സ്ആപ്പ് നടപ്പിലാക്കാൻ പോകുന്നത്.ഇതിന്റെ ഭാഗമായി "accept the new terms to continue using WhatsApp "എന്ന അലെർട് ആയിരിക്കും വാട്സ്ആപ്പ് നടപ്പിലാക്കുക.

Author
No Image

Naziya K N

No description...

You May Also Like