'കുരുതി' ട്രെയിലർ പുറത്തുവിട്ട് പൃഥ്വിരാജ്
- Posted on August 04, 2021
- Cine-Bytes
- By JAIMOL KURIAKOSE
- 324 Views
'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ പുറത്തവരുന്നത്
നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത് സുപ്രിയ മേനോൻ നിർമ്മിക്കുന്ന മലയാള നാടക ചിത്രമാണ് കുരുതി. ഇപ്പോൾ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
സാമൂഹ്യ-രാഷ്ട്രീയ ത്രില്ലറിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. 'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്‍ലൈനോട് കൂടിയാണ് സിനിമ പുറത്തവരുന്നത്. ചിത്രത്തിന്റെ തിരക്കഥ അനീഷ് പള്ളിയാലും ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും ആണ്.
പൃഥ്വിരാജ് സുകുമാരൻ, മുരളി ഗോപി, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, സ്രിദ്ധ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.