ത്രിദിന ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി കവരത്തി ദീപിൽ വനിതാ സ്വയം സഹായ കൂട്ടായ്മകളുമായി ആശയവിനമയം നടത്തി.

ലക്ഷദ്വീപ് :  ത്രിദിന ലക്ഷദ്വീപ് സന്ദർശനത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി  മുർമു  ഇന്ന് രാവിലെ കവരത്തി ദീപിൽ  ലക്ഷദ്വീപിലെ  വനിതാ സ്വയം സഹായ കൂട്ടായ്മയ്കളിൽ പ്രവർത്തിക്കുന്ന 20 തോളം വനിതകളുമായി  ലക്ഷദ്വീപ് ഹൗസിൽ ആശയവിനമയം നടത്തി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ , ഉന്നത ഉദ്യോഗസ്ഥർ എന്നിവർ രാഷ്ട്രപതിയെ ചടങ്ങിൽ അനുഗമിച്ചു. കേന്ദ്ര സർക്കാറിന്റെ സഹായ സഹകരണത്തോടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ കീഴിൽ വിജയകരമായി പുരോഗമിക്കുന്ന  കടൽ പായ കൃഷി , വർണ്ണ മത്സ്യം വളർത്തൽ , നാടൻ കോഴി വളർത്തൽ , പോഷക ഗുണമേറിയ പച്ചക്കറി കൃഷി  എന്നീ പദ്ധതികളുടെ ഗുണഭോക്തക്കളായ വനിതകളുടെ തൊഴിൽ മേഖലകളെ കുറിച്ചുള്ള വിശദ വിവരങ്ങളാണ്  ദ്രൗപതി മുർമു നേരിൽ ചോദിച്ചറിഞ്ഞത്.  സ്ത്രീകൾ എന്നും കുടുംബത്തിന് വേണ്ടി സ്വയം അർപ്പണത്തോടെ ജീവിതം നയിക്കുന്നതിനിടയിൽ സ്വന്ത്വം ആരോഗ്യ പരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പ് വരുത്തണമെന്ന് രാഷ്ട്രപതി വനിതകളെ ഉപദേശിച്ചു. ഒപ്പം ആൺ പെൺ വിത്യാസമില്ലാതെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകണമെന്നും പ്രതിസന്ധികളെ അതിജീവിച്ച് കൊണ്ട് സമുഹത്തിൽ വിജയങ്ങൾ കരസ്ഥമാക്കിയ വനിതകളെ മാത്രകയാക്കണമെന്നും  ദ്രൗപതി മുർമു വനിതകളെ ഉപദേശിച്ചു. ലക്ഷദീപിൽ  വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ മാർഗ നിർദേശത്തിൽ ഉദ്യോഗസ്ഥർ ഉചിതമായി പ്രവർത്തിക്കുമെന്നും രാഷ്ട്രപതി ചടങ്ങിൽ വനിതകളോട് വ്യക്തമാക്കി. കുടിക്കാഴ്ച്ചയുടെ ഭാഗമായി പങ്കെടുത്ത എല്ലാ വനിതാംഗങ്ങൾക്കും രാഷ്ട്രപതി  ഉപഹാരം സമ്മാനിച്ചു. ഭാരതത്തിന്റെ വനിതാ രാഷ്ട്രപതിയെ നേരിൽ കണ്ട് ആശയവിനിമയം നടത്താൻ സാധിച്ചതിൽ വനിതാ കുട്ടായ്മകൾ ഒന്നടങ്കം രാഷ്ട്രപതിക്കും അഡ്മിനിസ്ട്രേഷനും നന്ദി അറിയിച്ചു.

പ്രത്യേക പ്രതിനിധി.

Author
Citizen Journalist

Goutham Krishna

No description...

You May Also Like