ആറ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നിർത്തലാക്കി റെയിൽവേ; ദുരിതം കൂടും
- Posted on May 22, 2024
- News
- By Varsha Giri
- 184 Views
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നിർത്തലാക്കി സതേൺ റെയിൽവേ.
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകൾ ഉൾപ്പെടെ ആറ് സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസ് നിർത്തലാക്കി സതേൺ റെയിൽവേ. നടത്തിപ്പ്, സുരക്ഷാ കാരണങ്ങൾ പറഞ്ഞാണ് ഏറെ തിരക്കുപിടിച്ച സമയത്ത് റെയിൽവേയുടെ നടപടി. സ്‌കൂൾ തുറക്കൽ, സ്ഥലംമാറ്റം തുടങ്ങിയവ നടക്കുന്ന മാസമായതിനാൽ റെയിൽവേയുടെ നീക്കം യാത്രക്കാരെ കൂടുതൽ വലയ്‌ക്കും. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകളും ഇതിൽ ഉൾപ്പെടുന്നു.
ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര വണ്ടി (06041/06042) ജൂണ്‍ എട്ടുമുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.
മംഗളൂരു-കോട്ടയം റൂട്ടിലെ പ്രത്യേക തീവണ്ടി (06075/06076) റെയില്‍വേ നേരത്തേ റദ്ദാക്കിയിരുന്നു. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) വണ്ടി പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു.
റദ്ദാക്കിയ തീവണ്ടികള്‍
* മംഗളൂരു - കോയമ്പത്തൂര്‍ പ്രതിവാര വണ്ടി (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).
* കോയമ്പത്തൂര്‍ - മംഗളൂരു പ്രതിവാര വണ്ടി (ശനി)-06042- (ജൂണ്‍ എട്ട്- 29).
*കൊച്ചുവേളി - നിസാമുദ്ദീന്‍ പ്രതിവാര വണ്ടി (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).
* നിസാമുദ്ദീന്‍ - കൊച്ചുവേളി പ്രതിവാരവണ്ടി (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).
* ചെന്നൈ - വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).
* വേളാങ്കണ്ണി - ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്)
സ്വന്തം ലേഖകൻ