പിഴ ചോദിച്ച് വ്യാജന്മാർ ഇറങ്ങിയിട്ടുണ്ട്.. വാഹന ഉടമകൾ സൂക്ഷിക്കുക
- Posted on November 15, 2024
- News
- By Varsha Giri
- 317 Views
മോട്ടോര്‍വാഹന നിയമം ലംഘിച്ചിട്ടുണ്ടെന്നും പിഴയടയ്ക്കണമെന്നും കാണിച്ച് മൊബൈലിലേക്കാണ് ആദ്യം സന്ദേശം വരിക. ഇതിനൊപ്പം പിഴയടയ്ക്കാനുള്ള വ്യാജ വെബ്സൈറ്റ് ലിങ്കുമുണ്ടാകും.ഇതിലേക്ക് കയറിയാല്‍ വ്യാജസൈറ്റിലെത്തുകയും പണം നഷ്ടപ്പെടുകയും ചെയ്യും.
ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം..
നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ഗതാഗത മന്ത്രാലയത്തിന്റെ പരിവാഹന്‍ സേവ എന്ന സൈറ്റ് വഴിയോ https://echallan.parivahan.gov.in എന്ന ലിങ്ക് വഴിയോ ശ്രമിക്കുക.
ഇ-ചലാന്‍ നോട്ടീസില്‍ ക്യൂ.ആര്‍. കോഡുമുണ്ടാകും. ഈ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്തുമാത്രം പിഴയടയ്ക്കുക.
തട്ടിപ്പുസന്ദേശങ്ങള്‍ വന്നാല്‍ അധികൃതരെ എത്രയും പെട്ടെന്ന് അറിയിക്കുക.
#Thiruvananthapuramcitypolice #mvdkerala #echallanfraud #boguslink
സി.ഡി. സുനീഷ്
