കെ എസ് ഇ ബി യുടെ ‘സൗര’ പുരപ്പുറ സൗരോർജ പദ്ധതി ഓണത്തിന് കാൽ ലക്ഷം വീടുകളിൽ

ഓണത്തിന്  സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാൻ കെഎസ്ഇബി.


ഓണത്തിന്  സംസ്ഥാനത്തെ കാൽ ലക്ഷം വീടുകളിൽ സൗരോർജമെത്തിക്കാൻ  കെഎസ്ഇബി. ഗാർഹികാവശ്യത്തിന്‌ വൈദ്യുതിക്ക്‌ വീട്ടിൽ സോളാർ പാനൽ സ്ഥാപിക്കുന്ന ‘സൗര’ പുരപ്പുറ സൗരോർജ  പദ്ധതി വഴിയാണിത്‌. അനെർട്ടുമായി ചേർന്ന്‌ 40 മെഗാവാട്ട് വൈദ്യുതി അധിക ഉൽപ്പാദനമാണ്‌ ലക്ഷ്യം.

പുരപ്പുറത്തെ സ്ഥലവും വെയിൽ ലഭ്യതയും പരിഗണിച്ച്‌ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കും. രണ്ടുമുതൽ 10 കിലോവാട്ടുവരെ ശേഷിയിൽ സോളാർ പാനലുകളാണ്‌ സ്ഥാപിക്കുക. മൂന്നു കിലോവാട്ടുവരെ നാൽപതു ശതമാനവും പത്തു കിലോവാട്ടുവരെ ഇരുപത്‌ ശതമാനവും സബ്‌സിഡിയുണ്ട്‌. ഇത്‌ കഴിച്ചുള്ള തുക ഗുണഭോക്താവ് നൽകണം.

ഒരു കിലോവാട്ട് (നാലു യൂണിറ്റ്) ഉൽപ്പാദനത്തിന്‌ 100 ചതുരശ്രയടി സ്ഥലം വേണം. ആവശ്യത്തിൽ കൂടുതലുള്ള വൈദ്യുതി യൂണിറ്റിന് 3.22 രൂപ നിരക്കിൽ കെഎസ്ഇബി വാങ്ങും. അടുത്തവർഷം മാർച്ചിനകം 200 മെഗാവാട്ട് അധിക ഉൽപ്പാദനമാണ്‌ ലക്ഷ്യം. കെഎസ്ഇബിയും അനെർട്ടും ചേർന്ന്‌ 14,000 വീട്ടിൽ സൗരോർജ പദ്ധതി നടപ്പാക്കിയിട്ടുണ്ട്‌.

Author
Citizen Journalist

Goutham prakash

No description...

You May Also Like