സംസ്ഥാനത്തെ പ്രഥമ സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറി കാരപ്പറമ്പ് സ്‌കൂളില്‍ തുറന്നു.
- Posted on December 08, 2024
- News
- By Goutham prakash
- 294 Views
കേരള ലളിതകലാ അക്കാദമി സര്‍ക്കാര്‍
സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന 'സ്‌കൂള്‍ ആര്‍ട്ട്
ഗ്യാലറി' പദ്ധതിയുടെ സംസ്ഥാനതലഉദ്ഘാടനം
ഡിസംബര്‍ 7ന് കോഴിക്കോട് കാരപ്പറമ്പ് ഗവ.
ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സാംസ്‌കാരിക
വകുപ്പ് മന്ത്രി സജിചെറിയാന്‍ നിര്‍വഹിച്ചു.
അടച്ചുപൂട്ടലിന്റെ വക്കില്‍ നിന്ന് സംസ്ഥാനത്തെ
മാതൃക സ്‌കൂളുകളിലൊന്നായി മാറിയ
കാരപ്പറമ്പ് സ്‌കൂളിനെ
പദ്ധതിയുടെഉദ്ഘാടനത്തിന് തെരഞ്ഞെടുത്തത്
സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ക്ക്
നല്‍കുന്ന
പ്രാധാന്യത്തിന്റെചുവടുപിടിച്ചാണെന്ന് മന്ത്രി
പറഞ്ഞു.
ശാസ്ത്ര പുരോഗതിയുടെ നേട്ടങ്ങളെ നല്ല
രീതിയില്‍ ഉപയോഗപ്പെടുത്താന്‍
വിദ്യാര്‍ഥികള്‍ക്ക്
സാഹചര്യമൊരുക്കുകയാണ്സര്‍ക്കാറിന്റെ
ലക്ഷ്യം. അവരെ ശാസ്ത്ര കുതുകികളും
ചരിത്ര-സാംസ്‌കാരിക ബോധമുള്ളവരുമാക്കി
മാറ്റുന്നതിലൂടെ നല്ലമനുഷ്യരാക്കി
വളര്‍ത്തിയെടുക്കുക വളരെ പ്രധാനമാണ്.
നല്ല മനുഷ്യരായി വളരാന്‍ ക്ലാസ്സ്
മുറികള്‍ക്കുള്ളിലെഅറിവുകള്‍ക്കൊപ്പം
ക്ലാസ്സിനു പുറത്തുള്ള അനുഭവജ്ഞാനങ്ങള്‍
കൂടി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോടിന്റെ സാംസ്‌കാരിക ചരിത്രത്തെ
അടയാളപ്പെടുത്തുന്ന ആര്‍ട്ട് ഗ്യാലറി
ഇക്കാര്യത്തില്‍ അവരെ
സഹായിക്കുമെന്നുംമന്ത്രി അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി
ചെയര്‍മാന്‍ മുരളി ചീരോത്ത് അദ്ധ്യക്ഷത
വഹിച്ചു. മേയര്‍ ബീന ഫിലിപ്പ്മുഖ്യാതിഥിയായി.
മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍
മുഖ്യപ്രഭാഷണം നടത്തി. ആര്‍ക്കിടെക്ട്
ബ്രജേഷ് ഷൈജനെ ചടങ്ങില്‍ആദരിച്ചു.
കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി
ചെയര്‍പേഴ്സണ്‍ സി രേഖ, വാര്‍ഡ്
കൗണ്‍സിലര്‍ ശിവപ്രസാദ്,
കോഴിക്കോട്ആര്‍ഡിഡി സന്തോഷ് കുമാര്‍
എം, കോഴിക്കോട് ഡിഡിഇ സി മനോജ് കുമാര്‍,
പ്രിന്‍സിപ്പാള്‍ മനോജ് കെ പി,
ഹെഡ്മിസ്ട്രസ്ദീപാഞ്ജലി എം, പിടിഎ
പ്രസിഡണ്ട് മനോജ് സി കെ, എല്‍പി സ്‌ക്കൂള്‍
ഹെഡ്മിസ്ട്രസ്, മീരാദാസ്, എസ്എംസി
ചെയര്മാന്ജറീഷ്, എംപിടിഎ പ്രസിഡണ്ട്
നിഷ കെ പി, ജനറല്‍ സ്റ്റാഫ് സെക്രട്ടറി
ദിനേശന്, ആര്‍ട്സ് ക്ലബ്ബ് കണ്‍വീനര്‍ നീന
ബാബുരാജ്, സ്‌കൂള്‍ ലീഡര്‍ മിന്‍ഹാജ്,
ഹൈസ്‌കൂള്‍ ലീഡര്‍ അഥര്‍വ് എന്നിവര്‍
സംസാരിച്ചു.
ലളിതകല അക്കാദമി സെക്രട്ടറി എന്‍
ബാലമുരളീകൃഷ്ണന്‍ സ്വാഗതവും അക്കാദമി
നിര്‍വാഹക സമിതി അംഗം ലേഖനാരായണന്‍
നന്ദിയും പറഞ്ഞു.
സ്‌കൂള്‍ ആര്‍ട്ട് ഗ്യാലറിയുടെ
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏകദിന
ചിത്രകലാ ക്യാമ്പും വിദ്യാര്‍ത്ഥികള്‍ക്കുള്ള
കലാപരിശീലനപദ്ധതിയുടെ ഭാഗമായി 'ദിശ'
വിദ്യാര്‍ത്ഥികള്‍ക്കുള്ള ഏകദിന കലാപരിശീലന
ക്ലാസും സ്‌കൂളില്‍ സംഘടിപ്പിച്ചു.
അജയന്കാരാടി, ലിസി ഉണ്ണി, മുക്താര്‍
ഉദരംപൊയില്‍, പ്രവീണ്‍ ചന്ദ്രന്‍ മൂടാടി,
ശാന്ത സി, സുചിത്ര ഉല്ലാസ്, സുധാകരന്
എടക്കണ്ടി, സുധീഷ് കെ, തോലില്‍ സുരേഷ്,
വിജയരാഘവന്‍ പനങ്ങാട് എന്നീ കലാകാരര്‍
ക്യാമ്പിന് നേതൃത്വം നല്‍കി.
കേരളത്തിലെ ഓരോ ജില്ലയിലും ഒരു സര്‍ക്കാര്‍
സ്‌കൂളില്‍ ആര്‍ട്ട് ഗ്യാലറി നിര്‍മ്മിക്കുന്ന
പദ്ധതിയുടെ സംസ്ഥാന തലഉദ്ഘാടനമാണ്
കാരപ്പറമ്പ് സ്‌കൂളില്‍ നടന്നത്.
വിദ്യാര്‍ത്ഥികള്‍ക്ക് കലാ സാഹിത്യ ചരിത്ര
സാംസ്‌കാരിക രാഷ്ട്രീയ ചരിത്രഅറിവുകള്‍
പകര്‍ന്ന് നല്‍കുന്ന സ്ഥിരം
പ്രദര്‍ശനത്തോടൊപ്പം ജില്ലയിലെ എല്ലാ
വിദ്യാര്‍ത്ഥികള്‍ക്കും
തങ്ങളുടെ കലാസൃഷ്ടി പ്രദര്‍ശിപ്പിക്കുന്നതിനും
ഗ്യാലറിയില്‍ സൗകര്യം ഒരുക്കും.
സി.ഡി. സുനീഷ്.
