കാൾസനെ അഹങ്കാരത്തിന്റെ കൊടുമുടിയിൽ നിന്നും തള്ളി വീഴ്ത്തി 14കാരൻ

ഒരാളെ അളക്കേണ്ടത് പ്രായം കൊണ്ടോ, ഭംഗി കൊണ്ടോ ആകരുത്. മാഗ്നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തി പ്രജ്ഞാനന്ദ ലോകത്തോട് വിളിച്ചു പറഞ്ഞതും ഇതുതന്നെയായിരുന്നു. അട്ടിമറിയല്ല ആധികാരികമായിരുന്നു ആ വിജയം.അഭിനന്ദനങ്ങള്‍

അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നിന്ന് ഒരിക്കല്‍ കാള്‍സണ്‍ പറഞ്ഞു.എനിക്ക്‌ എതിരാളികള്‍ ഇല്ല.മടുത്തു തുടങ്ങിയിരിക്കുന്നു.

ആ മാഗ്നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തിയത് തമിഴ്നാട്ടുകാരനായ ഒരു വിദ്യാര്‍ത്ഥിയായിരുന്നു.

ചെസ്സ് പാഠ്യവിഷയമാക്കിയിട്ടുള്ള ആദ്യ സംസ്ഥാനമാണ് തമിഴ്നാട്. വിശ്വനാഥന്‍ ആനന്ദിന്റെ തട്ടകത്തില്‍ ഇങ്ങനെ ഉള്ള ഐറ്റംസ് ഉണ്ടായതില്‍ അതിശയിക്കാനില്ല.പക്ഷെ കുഞ്ഞു പ്രജ്ഞാനന്ദയുടെ ജീവിതം നമ്മള്‍ മാതൃകയാക്കണം. സകല സുഖ സൗകര്യങ്ങളില്‍ നിന്നും വന്ന കാള്‍സണ്‍ അല്ല ആ പയ്യന്‍.

സാധാരണ കുടുംബത്തില്‍ ജനിച്ച പ്രജ്ഞാനന്ദയുടെ നേട്ടം കൊയ്തുകൊണ്ടുള്ള യാത്ര ഏവരെയും അമ്ബരപ്പിക്കുന്നതാണ്.

എട്ടാംവയസ്സിലാണ് ബുദ്ധിമാന്മാരുടെ കളിയായ ചെസില്‍ പ്രജ്ഞാനന്ദയുടെ തേരോട്ടം ആരംഭിക്കുന്നത്. 2013 ല്‍ നടന്ന വേള്‍ഡ് യൂത്ത് ചെസ് ചാമ്ബ്യന്‍ഷിപ്പില്‍ എട്ട് വയസ്സിന് താഴെയുള്ള വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ വിജയിച്ചു കൊണ്ടയിരുന്നു ആ പയ്യന്റെ തുടക്കം.

പിന്നീട് 2016 ല്‍ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്‌ട്ര ചെസ് ചാമ്ബ്യന്‍ എന്ന നേട്ടം പ്രജ്ഞാനന്ദിനെ തേടിയെത്തി. അന്ന് കേവലം 10 വയസ്സ് മാത്രമായിരുന്നു പ്രായം.

രണ്ട് വര്‍ഷത്തിന് ശേഷം 12 വയസ്സില്‍ റഷ്യന്‍ താരമായ സെര്‍ജേയ് കര്‍ജ്കിന്നിന് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ ആയി.

പോളിയോ ബാധിതനായ പിതാവ് രമേഷ് ബാബുവാണ് പ്രജ്ഞാനന്ദയുടെ ശക്തിയും പിന്തുണയും. വീട്ടില്‍ ചെസ് കളിക്കാന്‍ സഹോദരി ആര്‍ വൈശാലിയുമുണ്ട്.

അന്താരാഷ്‌ട്ര മത്സരങ്ങളില്‍ ഉള്‍പ്പെടെ നിരവധി റെക്കോര്‍ഡുകളാണ് വൈശാലിയും സ്വന്തമാക്കിയിരിക്കുന്നത്.

ചെന്നൈയിലെ ചെസ് ഗുരുകുലത്തില്‍ പരിശീലിക്കുന്ന പ്രജ്ഞാനന്ദിന് നിരവധി ബഹുമതികളാണ് ലഭിച്ചിട്ടുള്ളത്.

ലോകത്തെ അസാമാന്യ കഴിവുകളുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ഗ്ലാബല്‍ ചൈല്‍ പ്രൊഡിഗി പുരസ്‌കാരമുള്‍പ്പെടെ ലഭിച്ച സമ്മാനങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

ഒരാളെ അളക്കേണ്ടത് പ്രായം കൊണ്ടോ, ഭംഗി കൊണ്ടോ ആകരുത്. മാഗ്നസ് കാള്‍സനെ തന്റെ കരു നീക്കങ്ങളില്‍ കുരുക്കി നിര്‍ത്തി പ്രജ്ഞാനന്ദ ലോകത്തോട് വിളിച്ചു പറഞ്ഞതും ഇതുതന്നെയായിരുന്നു. അട്ടിമറിയല്ല ആധികാരികമായിരുന്നു ആ വിജയം.അഭിനന്ദനങ്ങള്‍

Author
Citizen Journalist

Goutham prakash

No description...

You May Also Like