ബുള്ളറ്റ് ട്രെയിനുകള്‍ രാജ്യത്ത് ഓടിത്തുടങ്ങും.
- Posted on January 02, 2026
- News
- By Goutham prakash
- 57 Views
ഡെൽഹി:
രാജ്യത്ത് ബുള്ളറ്റ് ട്രെയിനുകള്‍ അടുത്ത വര്‍ഷം മുതല്‍. 2027 ലെ സ്വാതന്ത്ര്യ ദിനത്തില്‍ ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.
ഗതാഗത അടിസ്ഥാന സൗകര്യങ്ങളില്‍ ഇന്ത്യ ഒരു ചരിത്ര നാഴികക്കല്ലിന് സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുകയാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയില്‍ 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ പദ്ധതി, ഇന്റര്‍സിറ്റി യാത്രയില്‍ വിപ്ലവം സൃഷ്ടിക്കുമെന്നും യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്നും ഇന്ത്യയില്‍ ലോകോത്തര ഹൈ സ്പീഡ് റെയില്‍ മാനദണ്ഡങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
