സ്റ്റർജൻ : 2022 ലെ അവസാന സൂപ്പർ മൂൺ

2022 ലെ അവസാന സൂപ്പർ മൂൺ ആയ സ്റ്റർജൻ ഓഗസ്റ്റ് 11 ന്ന് വൈകുന്നേരം ദൃശ്യമാകും

ലോകമെമ്പാടും സൂപ്പര്‍മൂണുകള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ചിലര്‍ ജ്യോതിഷപരമായ വീക്ഷണകോണില്‍ നിന്ന് സൂപ്പര്‍മൂണുകളെ വീക്ഷിക്കുന്നു.


ഇത്തവണ കാണപ്പെടുന്ന സ്റ്റര്‍ജന്‍ മൂണ്‍ എന്നറിയപ്പെടുന്ന സൂപ്പര്‍മൂണിന് സ്റ്റര്‍ജന്‍ മത്സ്യത്തിന്റെ പേരാണ് ഇട്ടിരിക്കുന്നത് .


സൂപ്പര്‍ മൂണിനെ നിരീക്ഷിക്കാനുള്ള ഏറ്റവും നല്ല സമയം അത് ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്തായിരിക്കുമ്പോഴാണ്. ഒരു സൂപ്പര്‍മൂണ്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോള്‍ പൂര്‍ണ്ണചന്ദ്രനെക്കാള്‍ 14 ശതമാനം വലിപ്പവും 30 ശതമാനം തെളിച്ചവും കാണിക്കുമെന്ന് വിദഗ്ധര്‍ വിശദീകരിക്കുന്നു. ഒരു വര്‍ഷത്തില്‍ 3-4 സൂപ്പര്‍മൂണുകള്‍ മാത്രമേ ഉണ്ടാകൂ. 2022ലെ അവസാന സൂപ്പര്‍മൂണ്‍ ഓഗസ്റ്റ് 11-ന് ദൃശ്യമാകും.


പൂര്‍ണ്ണ ചന്ദ്രന്‍ അതിന്റെ ഭ്രമണപഥത്തില്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ്‌ സൂപ്പര്‍മൂണ്‍ പ്രത്യക്ഷപ്പെടുന്നത്‌. ചന്ദ്രനെയും നിലാവിനെയും ഏറ്റവും ഭംഗിയോടെ കാണാന്‍ കഴിയുന്ന സമയമാണിത്. “സൂപ്പര്‍മൂണ്‍” എന്ന പദം ശാസ്ത്രീയമല്ല. പൂര്‍ണ്ണചന്ദ്രനെ അതിന്റെ പെരിജിയോട് അടുത്തിരിക്കുന്നതിനെ കുറിച്ച്‌ പറയുന്ന ഒരു പദമാണിത്.


സാധാരണയായി പ്രതിവര്‍ഷം 3 മുതല്‍ 4 വരെ സൂപ്പര്‍മൂണുകള്‍ ഉണ്ടാകാറുണ്ട്. 2022ല്‍ നാല് സൂപ്പര്‍മൂണുകള്‍ ഉണ്ടാകും. 2022ലെ അവസാനത്തെ സൂപ്പര്‍മൂണ്‍ ഈ ആഴ്‌ച തന്നെ സ്റ്റര്‍ജന്‍ പൗര്‍ണ്ണമിയായി ദൃശ്യമാകും. 2022 ഓഗസ്റ്റ് 11 വ്യാഴാഴ്ചയാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുക. ഇത്തവണ ഓഗസ്റ്റില്‍ 11-ന് അതായത് വ്യാഴാഴ്ചയാണ് സൂപ്പര്‍മൂണ്‍ ദൃശ്യമാകുക.


ഈ സമയത്ത് ഏകദേശം മൂന്ന് ദിവസത്തേക്ക് ചന്ദ്രന്‍ പൂര്‍ണ്ണമായും പ്രകാശിക്കും. ലോസ് ഏഞ്ചല്‍സിലെ നക്ഷത്ര നിരീക്ഷകര്‍ക്ക് 8:04 ന് സൂപ്പര്‍മൂണ്‍ കാണാം. ന്യൂയോര്‍ക്കിലെ ആളുകള്‍ക്ക്, 8:18 ന് സൂപ്പര്‍മൂണ്‍ കാണാം.


കേരള വനിതാ ലീഗ്; ഡോൺ ബോസ്കോ ഇന്ന് ആദ്യ കളിക്കിറങ്ങുന്നു

Author
Citizen Journalist

Goutham prakash

No description...

You May Also Like