വൈഗ 2023 ,ഡി. പി. ആർ ശില്പശാലയുടെ രെജിസ്ട്രേഷൻ ഫെബ്രുവരി 10 വരെ

തിരുവനന്തപുരം: കേരളസർക്കാർ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2023 ന്റെ ഭാഗമായുള്ള ഡി. പി. ആർ . ശില്പശാലയുടെ രെജിസ്ട്രേഷൻ ആരംഭിച്ചു. സംരംഭകരാകാൻ തയ്യാറാടെക്കുന്നവർക്ക് കാർഷിക സംരംഭത്തിനായി ഒരു കാഴ്ചപ്പാട് വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് DPR ശിൽപശാല നടത്തുന്നത്. 2023 ഫെബ്രുവരി 15ന് തിരുവനന്തപുരം ആനയറയിലുള്ള സമേതിയിലാണ് ശില്പശാല സംഘടിപ്പിച്ചിട്ടുള്ളത്. SFAC കേരളം നേതൃത്വം നയിക്കുന്ന ശില്പശാലയിൽ പങ്കെടുക്കുന്നവർക്ക് ഒരു നിക്ഷേപകൻ അല്ലെങ്കിൽ സ്വയം സംരംഭകൻ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് വിശകലനം ചെയ്യേണ്ട ബിസിനസ്സിന്റെ പ്രധാന മേഖലകൾ മനസ്സിലാക്കുവാൻ ഈ ശില്പശാലയിലൂടെ സാധിക്കും. 

സംരംഭകരുടെ പ്രോജക്ടിന്റെ ആശയം യാഥാർത്ഥ്യമാക്കുന്നതിന് വിശദമായ പ്രോജക്ട് റിപ്പോർട്ട് ആവശ്യമാണ്. അനുഭവപരിചയവും പ്രൊഫഷണൽ യോഗ്യതയുമുള്ള ഏജൻസികൾ തയ്യാറാക്കിയതും ധനകാര്യ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന മാനദണ്ഡങ്ങൾക്കനുസൃതവുമായ വിശദ പ്രൊജക്റ്റ് റിപ്പോർട്ട് ( ഡി. പി. ആർ.) തയ്യാറാക്കേണ്ടത് വളരെ പ്രധാനവുമാണ്. നല്ല നിലവാരമുള്ള വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കി പ്രായോഗികമാക്കുന്നതിന് പദ്ധതി നിർവഹണത്തിൻറെ ഓരോ ഘട്ടത്തിലും ആവശ്യമായ വിവിധ വിഷയങ്ങൾ ശില്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിപിആർ തയ്യാറാക്കലുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ മനസിലാക്കാനും, പ്രോജക്ട് ഗ്രാന്റ്/സബ്‌സിഡി സപ്പോർട്ടുകൾക്കായുള്ള സ്കീമുകളുമായി സംയോജിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ശില്പശാല ലക്ഷ്യമിടുന്നു.  

ശില്പശാലയിൽ രജിസ്‌ട്രേഷൻ സൗജന്യമാണ്. താല്പര്യമുള്ളവർ www.vaigakerala.com എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 10ന് മുൻപായി രജിസ്റ്റർ ചെയ്യേണ്ടതാണ്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham prakash

No description...

You May Also Like