ഡിസംബർ 23-ദേശീയ കർഷക ദിനവും - കർഷക പ്രധാനമന്ത്രിചൗധരി ചരൺസിംഗും.!- ഒരു വിചിന്തനം.

 "രാജ്യത്തിന്റെ നട്ടെല്ല് കർഷകരാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കർഷകരുടെസംഭാവനയാണ് "എന്ന് ഓർമ്മപ്പെടുത്തിയ അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ഇന്ത്യയിൽഡിസംബർ 23-ന്  ആഘോഷിക്കുന്നത്.

ഒരു ദേശീയ കർഷക ദിനം കൂടി കടന്നു പോയപ്പോൾ, നാം എല്ലാം മറന്ന ഒരു വ്യക്തിയുണ്ട് അതാണ് കർഷക പ്രധാനമന്ത്രിയായിരുന്ന ചൗധരി ചരൺസിംഗ്.അദ്ദേഹം കർഷക കുടുംബത്തിൽ ജനിച്ച്, മുഖ്യമന്ത്രിയായും,ധനമന്ത്രിയായും, ആഭ്യന്തരമന്ത്രിയായും,ഉപ പ്രധാനമന്ത്രിയായും പിന്നീട് പ്രധാനമന്ത്രിപദം വരെ അലങ്കരിച്ചു.1902 ഡിസംബർ -23 ന് ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ നൂപുർ പട്ടണത്തിലാണ് ചൗധരി ചരൺസിംഗ് ജനിച്ചത്.

 കർഷകൻ എന്നറിയപ്പെടാൻ ആണ് ചൗധരി ചരൺസിംഗ് ആഗ്രഹിച്ചത്.ജാതിക്കപ്പുറം കർഷകരെ അദ്ദേഹം സ്നേഹിച്ചു കർഷക പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു.1979 - ലെ ബജറ്റിൽ അദ്ദേഹം കർഷകർക്കായി നിരവധി സംരംഭങ്ങൾ അവതരിപ്പിച്ചു. സമീന്ദാരി ഉന്മൂലന നിയമം നടപ്പാക്കി.


അതുപോലെ തന്നെ രാജ്യത്തിലെ  തെരഞ്ഞെടുപ്പുകാലത്ത് കർഷകരുടെ പ്രശ്നങ്ങൾ മുൻപോട്ടു കൊണ്ടുവരാൻ ഗാന്ധിജിയുടെ ആശയങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം മുന്നോട്ടു വന്നു.കർഷകരുടെ പ്രശ്നങ്ങളെപ്പറ്റിയും, അവരുടെ ജീവിത മാർഗം മെച്ചപ്പെടുന്നതിനെ  പറ്റിയും അദ്ദേഹം നിരവധി പുസ്തകങ്ങൾ എഴുതി.1978-ഡിസംബർ -23ന് അദ്ദേഹത്തിന്റെ എഴുപത്തിയാറാം വയസ്സിൽ കിസാൻ ട്രസ്റ്റ് രൂപീകരിച്ചു.

 "രാജ്യത്തിന്റെ നട്ടെല്ല് കർഷകരാണ്. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതി കർഷകരുടെസംഭാവനയാണ് "എന്ന് ഓർമ്മപ്പെടുത്തിയ അദ്ദേഹത്തിന്റെ ജന്മദിനമാണ് ദേശീയ കർഷക ദിനമായി ഇന്ത്യയിൽഡിസംബർ 23-ന്  ആഘോഷിക്കുന്നത്.കർഷക ദിനത്തിൽ ഉത്തർപ്രദേശ്,ഹരിയാന,പഞ്ചാബ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കർഷകർക്കായി നിരവധി മത്സരങ്ങൾ ഏർപ്പെടുത്തി പോരുന്നു.


 കാർഷിക ബില്ലിൽ പ്രതിഷേധിച്ച്,  കർഷകർക്ക് അവരുടെ കാർഷികവിളകൾക്ക് താങ്ങുവില നൽകുന്നതിനുവേണ്ടി രാജ്യമൊട്ടാകെ കർഷകർ  സമരത്തിൽ ഏർപ്പെട്ടപ്പോൾ നമ്മളൊന്ന് ഓർക്കേണ്ടതുണ്ട്, "വയലിലേക്ക് ഇന്ന് വഴി വെട്ടിയാൽ നാളെ വയറിലേക്ക് വഴി ഇല്ലാതാകും".ഡിസംബർ 23 ഒരു കാർഷിക ദിനം കൂടി കടന്നു പോയപ്പോൾ വയനാട് ജില്ലയിൽ കൊറോണാ കാലത്ത് ധാരാളമായി കൃഷി  ഇറക്കിയ നെൽകർഷകർക്ക് വിള കൊയ്യുന്ന ഉത്സവം കൂടി തന്നെയായിരുന്നു.

 അതിനാൽ തന്നെ വയനാട് ജില്ലയിൽ  എല്ലാ വർഷത്തേക്കാളും നെൽകൃഷി പുത്തനുണർവ്വ്നൽകുന്നതായിരുന്നു . ദാരിദ്ര്യ നിർമ്മാർജ്ജനം ഒരുപരിധിവരെ മറികടക്കാൻ കൊയ്ത്തുൽസവം കഴിഞ്ഞ്  സംഭരിച്ച നെല്ലിന്റെ അളവ് വയനാടൻ കർഷകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

" കർഷകർ ചേറിൽ കൈ വെക്കുന്നതിന്റെ  പുണ്യമാണ്, നമുക്ക് ചോറിൽ കൈ വയ്ക്കാൻ സാധിക്കുന്നത് "എന്ന് മഹത്തരമായ ഓർമ്മപ്പെടുത്തലോടെ ഈ കർഷക ദിനത്തിൽ എല്ലാ കർഷകർക്കും നൽകാം ഹൃദയത്തിൽ തൊട്ട്   ഒരു ബിഗ് സല്യൂട്ട്.

നൂറ്റാണ്ടുകൾ പഴക്കമുള്ള കേണികൾ (കിണറുകൾ ) വയനാട്ടിൽ ഇന്നും നിലനിൽക്കുന്നു

https://enmalayalam.com/news/J852y3tF

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like