തിരക്കഥയുടെ കഥ ഭാഗം-3
- Posted on January 28, 2021
- Cinema
- By Felix Joseph
- 501 Views
ഒരു സിനിമയുടെ കഥ സൃഷ്ടിക്കുന്നത് വില്ലനാണ്. വില്ലനിലെങ്കിൽ സിനിമ കഥയില്ല ഹീറോയുമില്ല. വില്ലൻ ഒരു പ്രശ്നം ഉണ്ടാക്കുമ്പോൾ മാത്രമാണ് നായകന് അത് പരിഹരിക്കാൻ അവസരം ലഭിക്കുന്നത്. “Great Villains are make Great Heros” എന്നാണ് പറയപ്പെടുന്നത്.
തിരക്കഥയിൽ വില്ലനെ ശക്തമാക്കുന്ന 9 ഘടകങ്ങൾ
1, സിനിമയിലെ വില്ലൻ നായകനെക്കാൾ ശക്തനായിരിക്കണം. നായകന് ഒരുക്കലും ജയിക്കാൻ പറ്റാത്ത ആളായിരിക്കണം വില്ലൻ എന്ന പ്രതീതി പ്രേക്ഷകനിൽ ഉളവാക്കണം. അങ്ങനെ ചെയ്താൽ കഥയുടെ അവസാനം ശക്തനായ വില്ലനെതിരെ നായകൻ ജയിക്കുമ്പോൾ പ്രേക്ഷകന് വല്ലാത്തൊരു സംതൃപ്‌തി ലഭിക്കും.
2, കഥയിലെ ഏറ്റവും കരുത്തനായ കഥാപാത്രവും വില്ലൻ ആയിരിക്കണം. വില്ലനെക്കാൾ ശക്തനായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കരുത്. വില്ലനെക്കാൾ ശക്തനായ കഥാപാത്രം കഥയിൽ വന്നാൽ കഥയുടെ പിരിമുറുക്കം കുറയും. “ഓ വില്ലൻ അത്ര വലിയ സംഭവം ഒന്നുമല്ലല്ലോ” എന്ന ചിന്ത പ്രേക്ഷകനിൽ ഉണ്ടാകും. പ്രേക്ഷകൻ റിലാക്സ് ആകും. വില്ലന്റെ പ്രാധാന്യം കുറയും. വില്ലന്റെ പ്രാധാന്യം കുറയുമ്പോൾ സ്വാഭാവികമായും നായകന്റെ പ്രാധാന്യവും കുറയും. സിനിമ പ്രേക്ഷകന് ബോറടിക്കാൻ തുടങ്ങും.
3, നായകനെപ്പോലെത്തന്നെ വില്ലനും കഥയിൽ വ്യക്തമായ ലക്‌ഷ്യം ഉണ്ടായിരിക്കണം. വില്ലന്റേന്റേയും നായകന്റേയും ദൃഢമായ വിട്ടു വീഴ്ചയില്ലാത്ത ലക്ഷ്യങ്ങളായിരിക്കണം അവരെ തമ്മിൽ പരസ്പരം ഏറ്റുമുട്ടിക്കേണ്ടത്.
4, വില്ലനെ ഒരു ഭീകര സത്വമായി എപ്പോഴും അവതരിപ്പിക്കണം എന്നില്ല. നായകന്റെ ലക്‌ഷ്യത്തിന് തടസമായി നിൽക്കുന്ന കഥാപാത്രമായാലും മതി വില്ലൻ. ഒരു കാരണവശാലും നായകനെ വില്ലൻ നായകന്റെ ലക്ഷ്യത്തിലെത്താൻ അനുവദിക്കരുത്.
5, താൻ ചെയ്യുന്ന പ്രവർത്തികൾ പൂർണമായും ശരിയാണെന്ന് വില്ലൻ ഉറച്ച് വിശ്വസിക്കണം. പക്ഷെ അതെ സമയം വില്ലന്റെ പ്രവർത്തികൾ പ്രേക്ഷകനും പൊതു സമൂഹത്തിനും അന്യായമാണെന്ന് തോന്നുകയും വേണം.
6, കഥയിൽ വില്ലനെ പലപ്പോഴും വിജയിക്കാൻ അനുവദിക്കണം. അങ്ങനെ ചെയ്‌താൽ മാത്രമേ നായകൻ അവസാനം വിജയിക്കുമോ പരാചയപ്പെടുമോ എന്നുള്ള ആശങ്ക പ്രേക്ഷകന്റെ മനസ്സിൽ ഉളവാക്കാൻ കഴിയുകയൊള്ളു. പ്രേക്ഷകരുടെ ഈ ആശങ്ക സിനിമയിലേക്കുള്ള അവരുടെ എൻഗേജ്‌മെന്റ് കൂട്ടും.
7, വില്ലനും ഹീറോയെപ്പോലെ motivated ആയിരിക്കണം. തന്റെ ലക്‌ഷ്യം നേടാൻ വില്ലൻ ഒരു വിട്ടു വീഴ്ചയും ചെയ്യാതെ പരിശ്രമിച്ച് കൊണ്ടിരിക്കണം.
8, വില്ലൻ realistic ആയിരിക്കണം. കഥാ പശ്ചാത്തലവുമായിട്ട് ഇണങ്ങുന്ന വില്ലനായിരിക്കണം.
9, നിലവിലുള്ള സിനിമകളിലെ വില്ലൻമാരെപ്പറ്റി പഠിക്കുക. എന്നിട്ട് ആ സിനിമകളിലൊന്നും വരാത്ത പുതുമയുള്ള വില്ലനെ create ചെയ്യുക. വില്ലൻ പുതുമയുള്ളതായാൽ സിനിമ കഥയും ഹീറോയും പുതുമയുള്ളതായിരിക്കും.