ബൈസൈക്കിൾ ഡിസൈൻ: കുസാറ്റ് ടീം വീണ്ടും നമ്പർ വൺ.
- Posted on October 28, 2024
- News
- By Goutham prakash
- 247 Views
സൊസൈറ്റി ഓഫ് ഓട്ടോമോട്ടിവ് എൻജിനീയേഴ്‌സ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ ആറാമത് ബൈസൈക്കിൾ ഡിസൈൻ മത്സരത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം.
സി.ഡി. സുനീഷ്
കൊച്ചി: സൊസൈറ്റി ഓഫ് ഓട്ടോമോട്ടിവ് എൻജിനീയേഴ്‌സ് അഖിലേന്ത്യാ അടിസ്ഥാനത്തിൽ നടത്തിയ ആറാമത് ബൈസൈക്കിൾ ഡിസൈൻ മത്സരത്തിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനം. വിദ്യാർത്ഥികൾ ആയ ശ്രീകീർത്തി എൻ, ഇന്ദുലേഖ ടി .ആർ, റോച്ച് ജിജി, നിലീൻ സായന്ത് ഫിറോസ്, എ .എസ് അശ്വന്ത്, അഡ്വിൻ സി. ജെ, അഹമ്മദ് ഫാഷിം എന്നിവരടങ്ങുന്ന ടീം ആണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. അദ്ധ്യാപകനായ പ്രിയദർശി ദത്തിൻ്റെ നേതൃത്വത്തിൽ ആണ് വിദ്യാർത്ഥികൾ സേലത്ത് വച്ചു നടന്ന മത്സരത്തിൽ പങ്കെടുത്തത്.

സൈക്കിളിൻ്റെ ഡിസൈൻ, വേഗത, ബ്രേക്ക്, ഭാരം, യൂടേൺ എഫിഷ്യൻസി എന്നിവയിലെ പ്രാഗൽഭ്യം കണക്കാക്കിയാണ് വിജയിയെ തിരഞ്ഞെടുക്കുക. 30 ടീമുകളെ പിന്നിലാക്കിയാണ് കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ് ടീം ഒന്നാമത് എത്തിയത്.

