കുട്ടികളുണ്ടാകാൻ മന്ത്രവാദിയുടെ വാക്കുകേട്ട് കോഴിക്കുഞ്ഞിനെ വിഴുങ്ങി; യുവാവ് ശ്വാസംമുട്ടി മരിച്ചു

റായ്‌പുർമന്ത്രവാദത്തിലും മറ്റും വിശ്വസിച്ച്

 തട്ടിപ്പിന് ഇരയാകുന്നവരുടെ വാർത്തകൾ

 ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്.

 ഇപ്പോഴിതാ മന്ത്രവാദത്തിൽ വിശ്വസിച്ച് ഒരു

 യുവാവിന് സ്വന്തം ജീവൻ തന്നെ നഷ്‌ടമായ

 വാർത്തയാണ് പുറത്തുവരുന്നത്.

 കുട്ടികളുണ്ടാകാൻ കോഴിക്കുഞ്ഞിനെ

 ജീവനോടെ വിഴുങ്ങിയ യുവാവിനാണ് ജീവൻ

 നഷ്ടമായത്ആനന്ദ് കുമാർ യാദവ് എന്ന35-

കാരനാണ് മന്ത്രവാദിയുടെ വാക്കുകേട്ട്

സാഹസം കാണിച്ച് ജീവൻ നഷ്ടമായത്.

ചത്തീസ്ഗഢിൽ സുർഗുജ ജില്ലയിലെ

 അംബികാപുരിലാണ് സംഭവംവിവാഹം

 കഴിഞ്ഞ് അഞ്ചുവർഷം കഴിഞ്ഞിട്ടും

 ആനന്ദ്കുമാറിനും ഭാര്യയ്ക്കും

 കുഞ്ഞുങ്ങളുണ്ടായിരുന്നില്ലപലവിധ

 ചികിത്സകൾ ചെയ്‌തിട്ടും ഫലംകാണാതെ

 വന്നതോടെയാണ്ഇയാൾ മന്ത്രവാദിയെ

 സമീപിച്ചത് മന്ത്രവാദിയാണ്

 കുഞ്ഞുണ്ടാകാനുള്ള  വിചിത്ര 'ചികിത്സ'

 നിർദേശിച്ചത്.

കുഞ്ഞുണ്ടാകാൻ കറുത്ത കോഴിക്കുഞ്ഞിനെ

 ജീവനോടെ വിഴുങ്ങാനായിരുന്നു

 മന്ത്രവാദിയുടെ നിർദേശം.



അന്ധവിശ്വാസിയായ ആനന്ദ് മന്ത്രവാദിയുടെ

 നിർദേശം അതേപടി

 അനുസരിക്കുകയായിരുന്നുകോഴിക്കുഞ്ഞിനെ

 വിഴുങ്ങിയഉടൻ ആനന്ദ് ഉടൻ

 ബോധരഹിതനായി നിലത്തുവീണു.

 ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ

 രക്ഷിക്കാനായില്ല.


കോഴിക്കുഞ്ഞ് തൊണ്ടയിൽ കുടുങ്ങിയതിനെ

 തുടർന്ന് ശ്വാസംകിട്ടാതെയായിരുന്നു

 ആനന്ദിന്റെ മരണം.

 കോഴിക്കുഞ്ഞ്ശ്വാസനാളത്തിനും

 അന്നനാളത്തിനുമിടയിൽ കുടുങ്ങിയാണ്

 മരണം സംഭവിച്ചതെന്ന് പോസ്റ്റ്മോർട്ടം

 റിപ്പോർട്ടിൽ പറയുന്നു.

ആനന്ദ് നിരന്തരം മന്ത്രവാദികളെ

 കണ്ടിരുന്നതായി പ്രദേശവാസികളു

 കുടുംബവും പറയുന്നുസംഭവത്തിൽ

 പോലീസ്കേസെടുത്ത് അന്വേഷണം

 ആരംഭിച്ചിട്ടുണ്ട്.



സി.ഡി.സുനീഷ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like