വാട്‌സ്ആപ്പിൽ വന്നൊരു മെസ്സേജ്; ഒറ്റ ക്ലിക്ക്, എല്ലാം തീർന്നു!
- Posted on December 29, 2025
- News
- By Goutham prakash
- 18 Views
വാട്‌സ്ആപ്പിൽ വന്നൊരു മെസ്സേജ്; ഒറ്റ ക്ലിക്ക്, എല്ലാം തീർന്നു! പുറത്തുവരുന്നത് ഓൺലൈൻ ചതിക്കുഴിയിൽ 16 ലക്ഷം നഷ്ടമായ ഞെട്ടിക്കുന്ന കേസ്!...
ഓൺലൈൻ തട്ടിപ്പുകളുടെ കേസുകൾ രാജ്യത്ത് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ ഭുജിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ വാട്‍സാപ്പ് വഴി ഒരാളിൽ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഒരു കേസ് ഇപ്പോൾ പുറത്തുവന്നു. സൈബർ കുറ്റവാളികൾ ആളുകളെ കുടുക്കാൻ വാട്ട്‌സ്ആപ്പും വ്യാജ ആപ്പുകളും എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാവർക്കും ഒരു പാഠമാണ് ഈ സംഭവം.
എന്താണ് സംഭവം?
അജിത് ജജേഡ എന്ന ഗുജാറാത്ത് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഭുജിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അജിത് ജഡേജ ജോലി ചെയ്യുന്നത്. നിക്ഷേപ ഉപദേശക പ്ലാറ്റ്‌ഫോം എന്ന് അവകാശപ്പെടുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ തന്നെ ചേർത്തതായി സൈബർ പൊലീസിന് നൽകിയ പരാതിയിൽ അദ്ദേഹം പറഞ്ഞു. തട്ടിപ്പുകാർ ക്രമേണ അദ്ദേഹത്തിന്റെ വിശ്വാസം നേടുകയും ആഴ്ചകൾക്കുള്ളിൽ ലക്ഷക്കണക്കിന് രൂപ അദ്ദേഹത്തെ കബളിപ്പിച്ച് സ്വന്തമാക്കുകയും ചെയ്തു.
