രാഷ്ട്രീയ പാർട്ടികളിൽ സോഷ്യൽ മീഡിയ ഫ്ലാറ്റ് ഫോമുകൾ ദുരുപയോഗം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രതിനിധികളും സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തവും ധാർമ്മികവുമായ ഉപയോഗത്തിന് ECI നിർദ്ദേശിക്കുന്നു.


തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സാമൂഹ്യ മാധ്യമം ഉപയോഗിക്കുമ്പോൾ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ചില നിയമലംഘനങ്ങളും രാഷ്ട്രീയ പാർട്ടികൾ / അവരുടെ പ്രതിനിധികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗവുമായി സംബന്ധിക്കുന്ന നിലവിലുള്ള നിയമ വ്യവസ്ഥകളും കണക്കിലെടുത്ത്, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തവും ധാർമ്മികവുമായ ഉപയോഗത്തിന് കമ്മീഷൻ ഇന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദ്ദേശം നൽകി. എല്ലാ പങ്കാളികൾക്കിടയിലും തുല്യത ഉറപ്പാക്കാനാണ് കമ്മീഷന്റെ നടപടി.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ഉയർത്തിപ്പിടിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട്, വിവരങ്ങൾ വളച്ചൊടിക്കുന്നതോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതോ ആയ 'ഡീപ് ഫേക്കുകൾ' സൃഷ്ടിക്കുന്നതിന് AI അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കമ്മീഷൻ പാർട്ടികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തെറ്റായ വിവരങ്ങളുടെ ഉപയോഗത്തിനും 'ഡീപ് ഫേക്കുകൾ' ഉപയോഗിച്ച് ആൾമാറാട്ടത്തിനും എതിരെ  നിലവിലുള്ള നിയമ വ്യവസ്ഥകൾ ECI രാഷ്ട്രീയ പാർട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഇൻഫർമേഷൻ ടെക്നോളജി നിയമം, 2000; ഇൻഫർമേഷൻ ടെക്നോളജി (ഇൻ്റർമീഡിയറി ഗൈഡ്ലൈൻസ്  & ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) ചട്ടങ്ങൾ, 2021; ഇന്ത്യൻ പീനൽ കോഡ്; 1950ലെയും 1951ലെയും റെപ്രെസെന്റഷന് ഓഫ് പീപ്പിൾ നിയമം,  മാതൃകാ പെരുമാറ്റച്ചട്ടം എന്നിവ ഉൾപ്പെടുന്നു.

നിലവിലുള്ള നിയമ വ്യവസ്ഥകൾ കണക്കിലെടുത്ത്, മറ്റ് നിർദ്ദേശങ്ങൾക്കൊപ്പം, 'ഡീപ് ഫേക്ക്' ഓഡിയോകൾ/വീഡിയോകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്നും പ്രചരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാനും, തെറ്റായതും അസത്യവും തെറ്റിദ്ധരിപ്പിക്കുന്നതുമായ സ്വഭാവമുള്ള വിവരങ്ങൾ  പ്രചരിപ്പിക്കാതിരിക്കുന്നതിനും പാർട്ടികൾക്ക് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം, പ്രചാരണങ്ങളിൽ കുട്ടികളെ ഉപയോഗിക്കുന്നത്, മൃഗങ്ങളെ ഉപദ്രവിക്കുന്ന അല്ലെങ്കിൽ അവരോടുള്ള അക്രമം ചിത്രീകരിക്കുന്നത് ഒഴിവാക്കാനും നിർദേശം നൽകിയിട്ടുണ്ട്. പാർട്ടികളുടെ ശ്രദ്ധയിൽപ്പെടുത്തി മൂന്ന് മണിക്കൂറിനുള്ളിൽ അത്തരം ഉള്ളടക്കം നീക്കം ചെയ്യാനും അവരുടെ പാർട്ടിയിൽ ഉത്തരവാദികളായ വ്യക്തിക്ക് മുന്നറിയിപ്പ് നൽകാനും നിയമവിരുദ്ധമായ വിവരങ്ങളും വ്യാജ ഉപയോക്തൃ അക്കൗണ്ടുകളും അതത് പ്ലാറ്റ്‌ഫോമുകളിൽ റിപ്പോർട്ട് ചെയ്യാനും നിരന്തരമായ പ്രശ്നങ്ങൾ ഗ്രീവൻസ് അപ്പലേറ്റ് അപ്പീൽ കമ്മിറ്റിക്ക് നൽകാനും പാർട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇൻഫർമേഷൻ ടെക്‌നോളജി (ഇൻ്റർമീഡിയറി ഗൈഡ്ലൈൻസ്  & ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) ചട്ടങ്ങൾ, 2021-ൻ്റെ ചട്ടം 3A പ്രകാരമാണ് നിർദേശം നൽകിയിരിക്കുന്നത്.




Author

Varsha Giri

No description...

You May Also Like