നിയമന ശിപാർശ ഡിജിറ്റലാക്കി പി.എസ്. സി.
- Posted on June 03, 2025
- News
- By Goutham prakash
- 250 Views
സി ഡി.സുനീഷ്
2025 ജൂൺ 02 ന് ചേർന്ന കമ്മീഷൻ യോഗ
തീരുമാനത്തി PSC നിയമന ശിപാർശ ഡിജിറ്റലാക്കാൻ തീരുമാനിച്ചു.
ഇതോടെ നിയമനശിപാർശ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറും.
നിയമനശിപാർശ ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്കു കാലതാമസം കൂടാതെ അഡ്വൈസ് മെമ്മോ ലഭിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിനും അഡ്വൈസ് മെമ്മോ കൂടുതൽ സുരക്ഷിതമാക്കുന്നതിനുമായി 2025 ജൂലൈ 1 മുതൽ എല്ലാ നിയമനശിപാർശകളും ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കാൻ കമ്മീഷൻ തീരുമാനിച്ചു. ക്യൂ.ആർ. കോഡ് ഉൾപ്പെടുത്തി സുരക്ഷിതമാക്കിയ നിയമന ശിപാർശകളാണ് പ്രൊഫൈലിൽ ലഭ്യമാക്കുക.
ഇത്തരത്തിൽ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുന്നതോടെ തപാൽ മാർഗ്ഗം അയയ്ക്കുന്ന രീതി പി.എസ്.എസി. നിർത്തലാക്കും.
