കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനം; വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍.

തിരുവനന്തപുരം :


കേരള സര്‍വകലാശാല രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് നിയമനത്തില്‍ വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേകര്‍. സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് പദവി നല്‍കുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. ബിജെപി സിന്‍ഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവര്‍ണറുടെ നടപടി.


 അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിച്ചാല്‍ മാത്രം ചുമതല നല്‍കുന്നത് പരിഗണിക്കാം എന്നാണ് വൈസ് ചാന്‍സലറുടെ നിലപാട്. പുതിയ രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ ജോയിന്റ് രജിസ്ട്രാര്‍ ആര്‍ രശ്മിയോട് ചുമതലയില്‍ തുടരാന്‍ വി.സിയുടെ നിര്‍ദ്ദേശം. സ്ഥിരം രജിസ്ട്രാറെ നിയമിക്കാനുള്ള നടപടികളിലേക്ക് സിന്‍ഡിക്കേറ്റ് കടന്നു.


 സിന്‍ഡിക്കേറ്റിനെ മറികടന്ന് നിലവിലെ രജിസ്ട്രാര്‍ ചുമതലക്കാരിയായ രശ്മി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ ശക്തമായ എതിര്‍പ്പുയര്‍ന്നതിനെ തുടര്‍ന്നാണ് മാറ്റത്തിന് തീരുമാനിച്ചത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like