ഏഴ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാര പാർക്കുകൾ ഗ്രീൻഫീൽഡ്/ബ്രൗൺഫീൽഡ് മേഖലകളില്‍ സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ അംഗീകാരം നൽകി.


ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ വർഷാന്ത്യ അവലോകനം 2025


പി.എം മിത്ര പദ്ധതിയ്ക്ക് 2025-ൽ ഗണ്യമായ പുരോഗതി; അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം; ഡി.പി.ആറുകൾക്ക് അംഗീകാരം; ധാർ ജില്ലയിൽ പിഎം മിത്ര പാര്‍ക്കിന് തറക്കല്ലിട്ടു




1. പി.എം മിത്ര: 


ഏഴുവർഷ കാലയളവിൽ  2027-28 വരെ 4445 കോടി രൂപ ചെലവിൽ പ്ലഗ് ആൻഡ് പ്ലേ സൗകര്യം ഉൾപ്പെടെ സജ്ജീകരിച്ച് ലോകോത്തര നിലവാരത്തില്‍ അടിസ്ഥാന സൗകര്യങ്ങളോടു കൂടി ഏഴ് പിഎം മെഗാ ഇന്റഗ്രേറ്റഡ് ടെക്സ്റ്റൈൽ റീജിയൻ ആൻഡ് അപ്പാരൽ (പിഎം മിത്ര) പാർക്കുകൾ ഗ്രീൻഫീൽഡ്/ബ്രൗൺഫീൽഡ് മേഖലകളില്‍ സ്ഥാപിക്കാന്‍ സർക്കാർ അംഗീകാരം നൽകി. തമിഴ്‌നാട് (വിരുദുനഗർ), തെലങ്കാന (വാറങ്കൽ), ഗുജറാത്ത് (നവസാരി), കർണാടക (കലബുറഗി), മധ്യപ്രദേശ് (ധാർ), ഉത്തർപ്രദേശ് (ലഖ്‌നൗ), മഹാരാഷ്ട്ര (അമരാവതി) എന്നിങ്ങനെ ഏഴ് സ്ഥലങ്ങൾ പിഎം മിത്ര പാർക്കുകൾ സ്ഥാപിക്കാന്‍ സർക്കാർ അന്തിമമായി തിരഞ്ഞെടുത്തു.


2. ദേശീയ സാങ്കേതിക ടെക്സ്റ്റൈല്‍സ് ദൗത്യം (എന്‍ടിടിഎം): 

ഗവേഷണം, വിപണി വികസനം, വിദ്യാഭ്യാസം, കയറ്റുമതി പ്രോത്സാഹനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 1,480 കോടി രൂപ ചെലവിൽ ദേശീയ സാങ്കേതിക ടെക്സ്റ്റൈൽസ് ദൗത്യത്തിന് (എന്‍ടിടിഎം) സർക്കാർ തുടക്കം കുറിച്ചു. വിവിധ ദേശീയ പദ്ധതികളിലും തന്ത്രപ്രധാന മേഖലകളിലും സാങ്കേതിക തുണിത്തരങ്ങളുടെ ഉപയോഗം വർധിപ്പിക്കുകയാണ് ദൗത്യത്തിലൂടെ  ലക്ഷ്യമിടുന്നത്. പദ്ധതി കാലാവധി 2026 മാർച്ച് 31 വരെ നീട്ടി.  


3. പി.എൽ.ഐ പദ്ധതി: 

രാജ്യത്ത് എം.എം.എഫ്  വസ്ത്ര - തുണിത്തര ഉല്പാദനവും സാങ്കേതിക തുണിത്തരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് 2021 സെപ്റ്റംബർ 24-നാണ് ടെക്സ്റ്റൈല്‍സ് ‌മേഖലയ്ക്ക് ഉല്പാദന ബന്ധിത പ്രോത്സാഹന പദ്ധതി (പിഎല്‍ഐ) വിജ്ഞാപനം ചെയ്തത്. ടെക്സ്റ്റൈല്‍സ് മേഖലയുടെ വ്യാപ്തി വർധിപ്പിക്കാനും മത്സരക്ഷമത കൈവരിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സുസ്ഥിരവും മത്സരപരവുമായ  വ്യാവസായിക  അന്തരീക്ഷം ഒരുക്കാനുമാണ്  10,683 കോടി രൂപ അനുവദിച്ച  പദ്ധതിയുടെ ലക്ഷ്യം. 2022-23, 2023-24 സാമ്പത്തിക വർഷങ്ങളിൽ  പദ്ധതിക്ക് രണ്ടുവർഷത്തെ പ്രാരംഭ കാലയളവുണ്ടായിരുന്നു.  2029-30 സാമ്പത്തിക വർഷം വരെ തുടരുന്ന പദ്ധതിയുടെ  പ്രവർത്തനക്ഷമത കണക്കാക്കുന്ന അവസാന വർഷം 2028-29 ആയിരിക്കും.

4. തുണിത്തര വ്യാപാര പ്രോത്സാഹനം (ടിടിപി): 


പതിനൊന്ന് കയറ്റുമതി പ്രോത്സാഹന സമിതികള്‍ വഴി കയറ്റുമതി പ്രകടനം നിരീക്ഷിച്ച്  ടെക്സ്റ്റൈല്‍ മേഖലയിലെ ഇന്ത്യയുടെ ആഗോള സാന്നിധ്യം ശക്തിപ്പെടുത്തുന്നതിൽ തുണിത്തര വ്യാപാര പ്രോത്സാഹന വിഭാഗം നിർണായക പങ്കുവഹിച്ചു. 2024-ൽ ലോകത്തെ ആറാമത് വലിയ വസ്ത്ര കയറ്റുമതി രാജ്യമായി ഇന്ത്യ ഉയർന്നു. രാജ്യത്തിന്റെ ആകെ കയറ്റുമതിയിൽ 8.63 ശതമാനവും ആഗോള വ്യാപാരത്തിൽ 4.1 ശതമാനവും സംഭാവന നൽകുന്നത് ഈ മേഖലയാണ്.

5. സമർത്ഥ് പദ്ധതി: 


ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന്റെ പ്രധാന നൈപുണ്യ വികസന പദ്ധതിയായ 'സമർത്ഥ്' ഇന്ത്യയുടെ ടെക്സ്റ്റൈല്‍ ശൃംഖലയിലുടനീളം നൈപുണ്യ വിടവുകൾ നികത്തുകയും തൊഴിൽ സാധ്യതകൾ വർധിപ്പിക്കുകയും ചെയ്യുന്ന പരിവർത്തന ശക്തിയായി മാറിയിരിക്കുന്നു. സംസ്കരണം, വസ്ത്രനിര്‍മാണം തുടങ്ങിയ അനുബന്ധ മേഖലകളെ ഉൾക്കൊള്ളുന്ന സമഗ്ര പരിശീലന സംവിധാനവും സംഘടിത വ്യവസായങ്ങൾക്ക് വിപുലമായ ദീർഘകാല ഭരണനിർവഹണ  പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി നൽകുന്നു.

6. കോട്ടൺ മേഖല: 


ഏകദേശം 60 ലക്ഷം കർഷകർക്കും മൂല്യശൃംഖലയിലെ 4 മുതൽ 5 കോടി വരെ ജനങ്ങള്‍ക്കും ഉപജീവനമേകുന്ന ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായ പരുത്തി മേഖല ഉല്പാദനത്തിലും വിദേശനാണ്യ വരുമാനത്തിലും നിർണായക പങ്കുവഹിക്കുന്നു. 2024-25 പരുത്തി സീസണില്‍ ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലെ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ (സിസിഐ) വഴി കുറഞ്ഞ താങ്ങുവില (എംഎസ്പി) പ്രകാരം 525 ലക്ഷം ക്വിന്റൽ പരുത്തി (100 ലക്ഷം ബെയിലുകൾ) വിജയകരമായി സംഭരിച്ചു. 37,450 കോടി രൂപ ഇതുവഴി കർഷകർക്ക് വിതരണം ചെയ്തു.  വിപണിയിലെത്തിയ ആകെ  പരുത്തിയുടെ 38 ശതമാനവും ദേശീയ ഉല്പാദനത്തിന്റെ 34 ശതമാനവുമാണിത്.

7. കമ്പിളി മേഖല:


കമ്പിളി മേഖലയുടെ സമഗ്ര വളർച്ചയ്ക്കായി 15-ാം ധനകാര്യ കമ്മീഷൻ കാലയളവിൽ (2021-22 മുതൽ 2025-26 വരെ) നടപ്പാക്കുന്നതിന് സംയോജിത കമ്പിളി വികസന പരിപാടി കേന്ദ്ര ടെക്സ്റ്റൈല്‍സ് മന്ത്രാലയം  രൂപീകരിച്ചു. 2021 ജൂൺ 15-ന് ചേര്‍ന്ന എസ്‌എഫ്‌സി ‌യോഗത്തിന്റെ അംഗീകാരത്തോടെ 126 കോടി രൂപ ഇതിനായി നീക്കിവച്ചു. മന്ത്രാലയത്തിന്റെ സംയോജിത കമ്പിളി വികസന പരിപാടി  കമ്പിളി മേഖലയുടെ വികസം ലക്ഷ്യമിട്ട് നടപ്പാക്കുന്ന  കേന്ദ്രാവിഷ്കൃത പദ്ധതിയാണ്. കൂടാതെ ഇതിന്റെ മാർഗനിർദേശങ്ങൾക്ക് മന്ത്രാലയം അംഗീകാരം നൽകുകയും പ്രധാന കമ്പിളി ഉല്പാദന സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കാന്‍  കേന്ദ്ര കമ്പിളി  വികസന ബോർഡിനെ നോഡൽ ഏജൻസിയായി നിയമിക്കുകയും ചെയ്തു.

7.1 ലഡാക്ക് മേഖലയിലെ പഷ്മിന കമ്പിളിക്ക് ജി.ഐ നിയമപ്രകാരം ഭൗമസൂചിക പദവി ലഭിച്ചു.

7.2 പരുക്കൻ കമ്പിളിയുടെ ഉപയോഗത്തിന് പതിനൊന്ന് ഗവേഷണ-വികസന പദ്ധതികൾ ആരംഭിച്ചു.

7.3 വിവിധ സംസ്ഥാനങ്ങളിലായി 211 ഷിയറിംഗ് മെഷീനുകൾ വാങ്ങാന്‍ ധനസഹായം നൽകി.

7.4 കമ്പിളി സംഭരിക്കാന്‍  400 ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ടും നാടോടികൾക്കായി 400 യാത്രാ ടെന്റുകളും മൃഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 300 സുരക്ഷിത കൂടുകളും നൽകി.

7.5 പഷ്മിന മുദ്ര,  ഇന്ത്യൻ കമ്പിളി മുദ്ര,  കലീൻ മുദ്ര എന്നിവയുൾപ്പെടെ ബ്രാൻഡിംഗ് നടപടികൾ ആരംഭിച്ചു.

7.6 കമ്പിളി സംസ്‌കരണത്തിന് പൊതു സൗകര്യ കേന്ദ്രങ്ങൾ (സിഎഫ്സി) സ്ഥാപിക്കുന്ന ആറ് പദ്ധതികൾ വിവിധ സ്ഥലങ്ങളിൽ അനുവദിച്ചു.

8. പട്ട് മേഖല: 


പട്ടിന്റെ വാർഷിക അസംസ്കൃത ഉൽപ്പാദനം 2013-14 ലെ 26,480 മെട്രിക് ടണ്ണിൽ നിന്ന് 2024-25 ൽ 41,121 മെട്രിക് ടണ്ണായി വർധിച്ച് 55.30 ശതമാനം വളർച്ച  രേഖപ്പെടുത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉല്പാദനം 4,601 മെട്രിക് ടണ്ണിൽ നിന്ന് 8,363 മെട്രിക് ടണ്ണായി ഉയർന്ന്  81.76 ശതമാനം വർധന കൈവരിച്ചു.   ഗുണമേന്മയേറിയ ബൈവോൾട്ടിൻ  അസംസ്കൃത പട്ടിന്റെ ഉല്പാദനം 2013-14 ലെ 2,559 മെട്രിക് ടണ്ണിൽ നിന്ന് 2024-25 ൽ 10,160 മെട്രിക് ടണ്ണായി ഉയര്‍ന്ന്  297 ശതമാനം വളർച്ച രേഖപ്പെടുത്തി.  ആകെ പട്ടിന്റെ  ഉല്പാദനത്തിൽ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഒരു ഹെക്ടറിലെ അസംസ്കൃത പട്ടിന്റെ വിളവ് 2013-14 ലെ 95.93 കിലോഗ്രാമിൽ നിന്ന് 2024-25-ൽ 112 കിലോഗ്രാമായി വർധിച്ചു.  തൊഴിലവസരങ്ങൾ 2013-14 ലെ 78.50 ലക്ഷത്തിൽ നിന്ന് 2024-25 ൽ 97.30 ലക്ഷമായി ഉയർന്നു.

9. ചണം മേഖല: 


2024-25 ചണം വർഷത്തേക്ക് (2024 ജൂലൈ 1 മുതൽ 2025 ജൂൺ 30 വരെ) പാക്കേജിങില്‍  നിർബന്ധമായും ചണം ഉപയോഗിക്കണമെന്ന നിബന്ധനയ്ക്ക് ധനകാര്യ മന്ത്രിതല സമിതി അംഗീകാരം നൽകി. ഇതനുസരിച്ച് ഭക്ഷ്യധാന്യങ്ങൾ 100 ശതമാനവും പഞ്ചസാര 20 ശതമാനവും നിർബന്ധമായും ചണസഞ്ചികളിൽ പായ്ക്ക് ചെയ്യണം. ഈ നിബന്ധന 2025 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്. ജെ.പി.എം  നിയമപ്രകാരം നടപ്പാക്കുന്ന ഈ നടപടി ചണം മേഖലയിലെ 3.70 ലക്ഷം തൊഴിലാളികൾക്കും 40 ലക്ഷം കർഷകർക്കും നേരിട്ട് തൊഴിലുറപ്പാക്കുന്നു.

10. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (നിഫ്റ്റ്):


ശ്രദ്ധേയ നേട്ടങ്ങളിലൂടെ 2025-ൽ ഫാഷൻ വിദ്യാഭ്യാസത്തിലും നൂതനാശയങ്ങളിലും  നിഫ്റ്റ് നേതൃപദവിയുറപ്പിച്ചു. വാരണാസിയിൽ 19-ാമത് ക്യാമ്പസ് സ്ഥാപിച്ചതും പുതിയ ബിരുദ കോഴ്സ് ആരംഭിച്ചതും ബെഗുസരായ് വിപുലീകരണ കേന്ദ്രത്തിന്റെ  ഉദ്ഘാടനവും ഇതിലുൾപ്പെടുന്നു.

10.1 അന്താരാഷ്ട്ര തലത്തിൽ ലണ്ടനിൽ സംഘടിപ്പിച്ച ഇന്റർനാഷണൽ ഫൗണ്ടേഷൻ ഓഫ് ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട്സിന്റെ 27-ാമത് വാർഷിക സമ്മേളനത്തില്‍ ഇന്ത്യയുടെ സർഗ്ഗാത്മകത നിഫ്റ്റ് പ്രകടമാക്കി. ആഗോളതലത്തിൽ പ്രബന്ധാവതരണം നടത്തിയ ഏക വിദ്യാർത്ഥി നിഫ്റ്റിൽ നിന്നായിരുന്നു. വ്യവസായ രംഗത്ത് രണ്ടാമത്തെ 'വിഷൻ നെക്സ്റ്റ് ട്രെൻഡ് ബുക്കും' ഇന്ത്യയുടെ പ്രത്യേക അളവുകൾ രേഖപ്പെടുത്തിയ 'ഇന്ത്യസൈസ്' ചാർട്ടുകളും പുറത്തിറക്കി.

10.2 ഗോത്രവർഗ ഉല്പന്നങ്ങളിലെ നൂതനാശയങ്ങള്‍ക്കും ചില്ലറവില്‍പന പരിശീലനത്തിനും ട്രൈഫെഡുമായി ചേർന്ന് ആവിഷ്ക്കരിച്ച തന്ത്രപരമായ സഹകരണം തദ്ദേശീയ കരകൗശലവിദ്യയെ ശക്തിപ്പെടുത്തി.

10.3 നിഫ്റ്റ് ഫാഷൻ ജേണലിന്റെ തുടക്കം ഒരു അക്കാദമിക വേദിയൊരുക്കി. ജോർദാൻ, വിയറ്റ്‌നാം, ഇന്തോനേഷ്യ, ദുബായ് എന്നിവിടങ്ങളിലെ അന്താരാഷ്ട്ര തൊഴിലവസരങ്ങൾ നിഫ്റ്റ് ബിരുദധാരികളുടെ ആഗോള അംഗീകാരം മെച്ചപ്പെടുത്തി.  ഭാവിസജ്ജവും ആഗോളതലത്തിൽ മത്സരക്ഷമവുമായ  ഫാഷൻ വ്യവസ്ഥിതി രൂപപ്പെടുത്തുന്നതിലെ നിഫ്റ്റിന്റെ പങ്ക് അടിവരയിടുന്നതാണ് ഈ സംരംഭങ്ങള്‍.

11. കൈത്തറി മേഖല: 


വിപണി പ്രോത്സാഹനം, ക്ഷേമപ്രവർത്തനങ്ങൾ, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത എന്നിവ സംയോജിപ്പിച്ച് കൈത്തറി വിപണന സഹായ പദ്ധതികളും അനുബന്ധ പദ്ധതികളും ഇന്ത്യയുടെ കൈത്തറി മേഖലയെ ഗണ്യമായി ശക്തിപ്പെടുത്തി. നെയ്ത്തുകാർക്കായി 'ഇ-പെഹ്ചാൻ'  കാർഡുകൾ നൽകാന്‍ ഓൺലൈൻ പോർട്ടൽ ആരംഭിച്ചു.

12. കരകൗശല മേഖല: 

രാജ്യത്തെ കരകൗശല മേഖലയുടെ സമഗ്ര വികസനത്തിനും പ്രോത്സാഹനത്തിനുമായി ടെക്സ്റ്റൈല്‍സ് മന്ത്രാലയത്തിന് കീഴിലെ കരകൗശല വികസന കമ്മീഷണറുടെ ഓഫീസ് 'ദേശീയ കരകൗശല വികസന പരിപാടി' (എന്‍എച്ച്ഡിപി), 'സമഗ്ര കരകൗശല ക്ലസ്റ്റർ വികസനപദ്ധതി' (സിഎച്ച്സിഡിഎസ്) എന്നീ രണ്ട് പദ്ധതികൾ നടപ്പാക്കുന്നു.


IndiaHandmade.com എന്ന ഇ-വിപണന പോർട്ടൽ ആരംഭിച്ചു.


'ഭാരതീയ വസ്ത്ര ഏവം ശിൽപ കോഷ്'  പോർട്ടൽ ഉദ്ഘാടനം ചെയ്തു.


വനിതാ സംരംഭകരില്‍  ('ശിൽപി ദീദി') പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടപ്പാക്കി.


 

13. ഗുണനിലവാര നിയന്ത്രണ ഉത്തരവുകളുടെ പരിഷ്കരണം: 


കെമിക്കൽസ് ആൻഡ് പെട്രോകെമിക്കൽസ് വകുപ്പ്  പുറപ്പെടുവിച്ച നിർബന്ധിത ഗുണനിലവാര നിയന്ത്രണ ഉത്തരവുകൾക്ക് വിധേയമായ ഉല്പന്നങ്ങൾക്ക് മുന്‍കൂര്‍ അനുമതി വ്യവസ്ഥയ്ക്ക് കീഴിലെ കയറ്റുമതി ബാധ്യത കാലയളവ് നീട്ടി. ഇത് 6 മാസത്തിൽ നിന്ന് 18 മാസമായി ഉയര്‍ത്തി.  

13.1 പൊതുജനങ്ങൾക്കും ഈ മേഖലയ്ക്കും ലഭിക്കുന്ന പ്രയോജനങ്ങൾ:


എം.എം.എഫ് തുണിത്തരങ്ങൾ, സാങ്കേതിക തുണിത്തരങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നവർക്ക് കൂടുതൽ സൗകര്യം ലഭിക്കുന്നു.


ഗുണനിലവാര നിയന്ത്രണ നിബന്ധനകൾക്കിടയിലും  തീരുവ  രഹിത അസംസ്‌കൃത വസ്തുക്കളുടെ തടസരഹിത ലഭ്യത ഉറപ്പാക്കുന്നു.


ടെക്സ്റ്റൈല്‍സ് മേഖലയിലെ  ഏകദേശം 18 ശതമാനം വരുന്ന മുന്‍കൂര്‍ അനുമതി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക്  പ്രയോജനം ലഭിക്കുന്നു.


നിർമാണ ചെലവ് കുറയ്ക്കാനും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും സഹായിക്കുന്നു.


 

14. കയറ്റുമതി അധിഷ്ഠിത പരിഷ്കാരങ്ങൾ: 


യു.എസ് നികുതി ഘടനയിലെ ആഘാതങ്ങൾ പരിഹരിക്കുന്നതിന് താഴെ പറയുന്ന പരിഷ്കാരങ്ങൾ നടപ്പാക്കി: 

14.1 EOU/SEZ യൂണിറ്റുകൾക്കും മുന്‍കൂര്‍ അനുമതി നേടിയ കേന്ദ്രങ്ങള്‍ക്കും കയറ്റുമതി ഉല്പന്നങ്ങളുടെ നികുതി ഇളവ് പദ്ധതി 2026 മാർച്ച് 31 വരെ നീട്ടി. 

14.2 വസ്ത്രങ്ങളുടെയും മെയ്ഡ്-അപ്പ് ഉല്പന്നങ്ങളുടെയും കയറ്റുമതി ലക്ഷ്യമിടുന്ന സംസ്ഥാന-കേന്ദ്ര നികുതി ഇളവ് പദ്ധതി 2026 മാർച്ച് 31 വരെ നീട്ടി. ഇത് ഇനിയും നീട്ടാന്‍ നടപടികൾ ആരംഭിച്ചു. സമ്പൂര്‍ണ ഡിജിറ്റൈസേഷൻ നടപ്പാക്കി.  

14.3 ഗുണനിലവാര നിയന്ത്രണ ഉത്തരവുകളില്‍ ഇളവ് തേടുന്ന കേസുകളിൽ മുന്‍കൂര്‍ അനുമതി വ്യവസ്ഥയ്ക്ക്  കീഴിലെ കയറ്റുമതി ബാധ്യത കാലയളവ് 6 മാസത്തിൽ നിന്ന് 18 മാസമായി ഉയർത്തി. 

14.4 വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിൽ 520 കയറ്റുമതി ജില്ലകളുടെ മാപ്പിങ്  പൂർത്തിയാക്കി. 

14.5 സിന്തറ്റിക് നിറ്റഡ് തുണിത്തരങ്ങൾക്ക് 2026 മാർച്ച് 31 വരെ കുറഞ്ഞ ഇറക്കുമതി വില ഏർപ്പെടുത്തി. ഫലപ്രദമായ ഇറക്കുമതി നിരീക്ഷണ സംവിധാനം വികസിപ്പിച്ചു.

 

15. ജി.എസ്.ടി പരിഷ്കാരങ്ങൾ:


ടെക്സ്റ്റൈല്‍സ് മേഖലയിലെ വരുംതലമുറ ജി.എസ്.ടി പരിഷ്ക്കരണം (56-ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലെ ശിപാർശകൾ പ്രകാരം):

 

15.1 റെഡിമെയ്ഡ് വസ്ത്രങ്ങളും മെയ്ഡ്-അപ്പുകളും: റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും മെയ്ഡ്-അപ്പുകൾക്കും 5% ജി.എസ്.ടി നിരക്ക് ബാധകമായ പരിധി ഒരു പീസിന് 2,500 രൂപയായി ഉയർത്തി (നേരത്തെ ഇത് 1,000 രൂപയായിരുന്നു). 

 

15.2 കൃത്രിമ ഫൈബറുകളും നൂലുകളും: ഫൈബറുകളുടെ ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായും നൂലിന്റേത് 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായും കുറച്ചു. ഇത് വിപരീത തീരുവഘടന പരിഹരിക്കുകയും ഫൈബര്‍-നൂൽ-തുണി നിരക്കുകൾ ഏകീകരിക്കുകയും ഉല്പാദകരുടെ ദീർഘകാല പ്രവർത്തന മൂലധന ബാധ്യത ഒഴിവാക്കുകയും ചെയ്യുന്നു. 

 

15.3 പരവതാനികളും തറവിരികളും (HS 5701–5705): ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.  ഭദോഹി, ശ്രീനഗർ തുടങ്ങിയ ക്ലസ്റ്ററുകളിലെ കയറ്റുമതി വർധിപ്പിക്കാനും പരമ്പരാഗത കരകൗശല വിദ്യകളെ ശക്തിപ്പെടുത്താനും ആഭ്യന്തര വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനും ഇത് സഹായിക്കുന്നു.  

 

15.4 കരകൗശല-കൈത്തറി ഉല്പന്നങ്ങൾ: 36 കരകൗശല ഉല്പന്നങ്ങളുടെയും കൈത്തറി കോട്ടൺ റഗ്ഗുകളുടെയും  കൈകൊണ്ട് നെയ്ത കാർപ്പറ്റുകളുടെയും  ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. കരകൗശല കലാകാരന്മാർക്ക് ആശ്വാസം നൽകുന്ന ഈ നടപടി ഗ്രാമീണ ഉപജീവനമാർഗങ്ങള്‍ മെച്ചപ്പെടുത്തുന്നു.  

 

15.


5 തയ്യൽ മെഷീനുകൾ: ആഭ്യന്തര-വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന തയ്യൽ മെഷീനുകളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു. ഇത് തയ്യൽ കേന്ദ്രങ്ങളുടെ ചെലവ് കുറയ്ക്കുകയും ആഭ്യന്തര ഉല്പാദനം വർധിപ്പിക്കുകയും ചെയ്യുന്നു.  

 

16. നിയന്ത്രണ-നിയമ പരിഷ്കാരങ്ങൾ: 


ജനവിശ്വാസ് ഭേദഗതി ബിൽ 2025-ന്റെ ഭാഗമായി  നടപടിക്രമങ്ങള്‍ സുഗമമാക്കാനും നിയമപാലന ഭാരം കുറയ്ക്കാനും ടെക്സ്റ്റൈല്‍സ് മന്ത്രാലയം പ്രധാന നിയമങ്ങളിലെ ശിക്ഷാ വ്യവസ്ഥകൾ യുക്തിസഹമാക്കി.

 

16.1 കേന്ദ്ര സിൽക്ക് ബോർഡ് നിയമം, 1948: തടവോ പിഴയോ നിർദേശിക്കുന്ന 14A, 14(1)(a), 14(1)(b), 14(1)(c) എന്നീ വകുപ്പുകൾ കുറ്റകരമല്ലാത്ത രീതിയിലേക്ക്   മാറ്റാൻ നിർദേശിച്ചു. 

 

16.


2 ടെക്സ്റ്റൈൽ സമിതി നിയമം, 1963: 17(2)(a), 17(2)(b), 18(1) എന്നീ വകുപ്പുകളിലെ ക്രിമിനൽ കുറ്റങ്ങള്‍ സിവിൽ പിഴകളാക്കി മാറ്റാൻ ശിപാർശ ചെയ്തു.

‍16.


3 കൈത്തറി (ഉൽപ്പന്ന നിർമാണ സംവരണം) നിയമം, 1985: വിശ്വാസാധിഷ്ഠിത ഭരണനിർവഹണം നടപ്പാക്കുന്നതിന്റെ ഭാഗമായി 10(a), 11(a), 11(b) എന്നീ വകുപ്പുകൾ കുറ്റകരമല്ലാത്ത രീതിയിലേക്ക് മാറ്റാൻ നിർദേശിച്ചു.

 

17. ഭാരത് ടെക്സ് 2025: 


ഇന്ത്യയിലെ ഏറ്റവും വലിയ ആഗോള ടെക്സ്റ്റൈല്‍സ് പ്രദർശനം 2025 ഫെബ്രുവരി 14 മുതൽ 17 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വിജയകരമായി സംഘടിപ്പിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like