കർഷക സമരത്തിൽ തുടക്കം മുതൽ ഉള്ള മലയാളി ശബ്ദം

ഡൽഹി കർഷക സമരത്തിന്റെ മുൻനിരയിൽ സേവനം തപസ്യ ആക്കി കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിക്കൊണ്ട് തോമസച്ചനും ഇരുന്നു

ഡൽഹി കർഷക സമരത്തിന് തുടക്കം മുതൽ അഹോരാത്രം പിന്തുണ നൽകി, കർഷകരോടൊപ്പം സമരപ്പന്തലിൽ പ്രവർത്തിച്ച വേറിട്ട ശബ്ദമാണ് വയനാട് ജില്ലയിലെ പുൽപ്പള്ളികാരനായ ഫാദർ. തോമസ് കക്കുഴിയിൽ. ഡൽഹിയിൽ കപ്പുച്ചിൻ സഭാംഗമായി തെരുവിലലയുന്ന കുട്ടികളുടെയും, യുവജനങ്ങളുടെയും ഉന്നമനം ലക്ഷ്യം വെച്ച് അദ്ദേഹം പ്രവർത്തിച്ചു വരുമ്പോഴാണ് ഡൽഹി കർഷക സമരം ആരംഭിക്കുന്നത്. 

അന്ന് മുതൽ ഡൽഹി സമരപ്പന്തലിലെ നിത്യ കാഴ്ചയായിരുന്നു ഗാസി പൂരിൽ ലെങ്കർ സ്ഥാപിച്ച് കർഷകർക്ക് ഭക്ഷണം നൽകി വരുന്ന ഈ മലയാളി വൈദികൻ. ഡൽഹി കർഷക സമരത്തിന്റെ മുൻനിരയിൽ സേവനം തപസ്യ ആക്കി കർഷകരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിക്കൊണ്ട് തോമസച്ചനും ഇരുന്നു. ഇന്ന് സമരം വിജയം കണ്ടപ്പോൾ, നേരത്തെതന്നെ ഡൽഹിയിലെ തെരുവിൽ അലയുന്ന ബാല്യ- കൗമാരങ്ങൾക്കും, യുവജനങ്ങൾക്കും കൈത്താങ്ങായി പ്രവർത്തിച്ചിരുന്ന അച്ഛൻ പഞ്ചാബ് കർഷകരുടെ ഹീറോ ആയി.

കാനഡയിൽ എല്ലാവരും കൗതുകപൂർവ്വം നോക്കുന്ന ഒരു മലയാളി പെൺകുട്ടി

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like