മികച്ച ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിനുള്ള എ. പി. ജെ അബ്ദുൽ കലാം ജനമിത്ര പുരസ്‌കാരം സംഷാദ് മരക്കാർ കരസ്ഥമാക്കി.

തിരുവനന്തപുരം: 


എ.പി.ജെ അബ്ദുൽ കലാം സ്‌റ്റെഡി സെന്റർ നൽകുന്ന കേരളത്തിലെ മികച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനുള്ള ജനമിത്ര പുരസ്ക്കാരം വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാറിന് തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിൽ കേരള നിയമസഭാ സ്പീക്കർ എ.എൻ . ഷംസീർ സമ്മാനിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യാതിഥിയായിരുന്നു. ചീഫ് വിപ്പ് എൻ.ജയരാജ്, ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ്, മോൻസ് ജോസഫ് എം.എൽ.എ, ഐ.ബി സതീഷ് എം.എൽ. എ, തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



സ്വന്തം ലേഖകൻ.


Author
Citizen Journalist

Goutham prakash

No description...

You May Also Like