സുരേഷ് ഗോപി കേന്ദ്ര മന്ത്രിയാകും
- Posted on June 06, 2024
- News
- By Arpana S Prasad
- 304 Views
തൃശൂരിൽ താമര വിരിയിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുമെന്ന് ഉറപ്പായി
നാളെ ഡൽഹിലെത്തി പ്രധാനമന്ത്രിയെ കാണുമെന്നും കേന്ദ്രമന്ത്രി സ്ഥാനം ബിജെപി നേതൃത്വം ആണ് തീരുമാനിക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യക്തിപരമായി മാത്രം കിട്ടിയ വോട്ടുകൾ അല്ല തൃശൂരിലേതെന്ന് സുരേഷ് ഗോപി പാർട്ടി വോട്ടുകളും നിർണായകമായെന്നും വ്യക്തിപരമായ വോട്ടുകൾ മാത്രം ആയിരുന്നെങ്കിൽ 2019ലെ താൻ ജയിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രചാരണ സമയത്ത് ആരെയും അധിക്ഷേപിച്ചിട്ടില്ല. കെ മുരളീധരന്റെ അഭിപ്രായതോട് പ്രതികരിക്കാൻ ഇല്ല. ഇതുവരെയും മുരളിയേട്ടൻ എന്നാണ് വിളിച്ചിരുന്നതെന്നും ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സിനിമ അഭിനയം തുടരുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. അതേസമയം ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് തൃശൂരിൽ വൻ സ്വീകരണം. മണികണ്ഠനാലില്‍ തേങ്ങയുടച്ച് ആരതി ഉഴിഞ്ഞശേഷം സ്വരാജ് റൗണ്ടിലൂടെ വടക്കുംനാഥക്ഷേത്രത്തെ വലംവെച്ചാണ് റോഡ് ഷോ നടത്തിയത്. ഇരുപത്തയ്യായിരത്തോളം പ്രവര്‍ത്തകരെ അണിനിരത്തിയുള്ള വന്‍ റാലിയാണ് ബി ജെ പി നടത്തിയത്.
കേരളത്തിന് മന്ത്രി സ്ഥാനം കൊടുത്ത് കൂടുതൽ താമരകൾ വിരിയിക്കാൻ ഉള്ള രാഷ്ടീയ തന്ത്രം ബി.ജെ.പി മെനയുന്നത്.
സ്വന്തം ലേഖകൻ
