ഭ്രൂണഹത്യക്കെതിരെ ആഗോള ഭാരത ക്രൈസ്തവ സഭ ഇന്ന് വിലാപ ദിനമായി ആചരിച്ചു

ഏത് ജീവിതസാഹചര്യത്തിലും ജീവന്റെ സംരക്ഷകരായിരിക്കാൻ നാം കടപ്പെട്ടവരാണ്, ഓരോ ജീവനും വിലപ്പെട്ടതാണ് ആ ജീവൻ നശിപ്പിക്കാൻ നമുക്ക് അവകാശമില്ല

അബോഷൻ ഇന്ത്യയിൽ നിയമവിധേയമായിട്ട് ഇന്ന് 50 - വർഷം പൂർത്തിയാകുമ്പോൾ, അമ്മയുടെ ഗർഭപാത്രത്തിനുള്ളിൽ ഉരുവാകുന്ന മനുഷ്യജീവനെ കൃത്രിമ മാർഗങ്ങൾ ഉപയോഗിച്ച് നശിപ്പിക്കുന്ന ഭ്രൂണഹത്യ എന്ന പ്രക്രിയക്കെതിരെ ഭാരത സഭ ഒന്നായി പ്രതിഷേധിക്കുന്നതോടൊപ്പം ആഗസ്റ്റ് 10 - ജീവന്റെ ദിനമായി ആചരിക്കുന്നു.

അതിനോടനുബന്ധിച്ച് ഗർഭസ്ഥ ശിശുക്കളോട് നാം കാട്ടുന്ന അതിക്രമങ്ങളെ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്തവസഭ ഇന്ന് നടത്തിയ വിലാപ ദിനം, അബോഷന് എതിരെയുള്ള ഒരു പ്രതിഷേധം  തന്നെയാണ്. ഈ ദിവസത്തിന്റെ പ്രത്യേകത കണക്കാക്കി " ദൈവം നൽകിയ സവിശേഷ ദാനമാണ് ജീവൻ.

ഏത് ജീവിതസാഹചര്യത്തിലും ജീവന്റെ സംരക്ഷകരായിരിക്കാൻ നാം കടപ്പെട്ടവരാണ് എന്നും ഓരോ ജീവനും വിലപ്പെട്ടതാണ് ആ ജീവൻ നശിപ്പിക്കാൻ നമുക്ക് അവകാശമില്ല എന്നും, ലോക രാഷ്ട്രങ്ങളോട് മാർപാപ്പ ആഹ്വാനം ചെയ്തു.

കോക്കറയുടെ ഭാഗ്യം നാഗസാക്കിയുടെ നിര്‍ഭാഗ്യമായ ദിനം

Author
Citizen Journalist

Deepa Shaji Pulpally

എൻമലയാളത്തിന്റെ സിറ്റിസൺ ജേര്ണലിസ്റ് ക്ലബ്-ലെ വയനാട്ടിൽ നിന്നുള്ള സംഭാവക.

You May Also Like