യു.എസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് കമല ഹാരിസ്
- Posted on July 27, 2024
- News
- By Arpana S Prasad
- 249 Views
യു.എസ്. പ്രസിഡന്റ് മത്സരത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാനുള്ള വഴിതെളിഞ്ഞത്.
ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎസ് വൈസ് പ്രസിഡൻ്റ് കമല ഹാരിസ്. നാമനിർദേശ പത്രിക സമർപ്പിച്ചു. ഓരോ വോട്ടും സ്വന്തമാക്കാൻ താൻ കഠിനാധ്വാനം ചെയ്യുമെന്നും നവംബറിൽ തങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കുമെന്നും കമല ഹാരിസ് എക്സിൽ കുറിച്ചു.
യു.എസ്. പ്രസിഡന്റ് മത്സരത്തിൽനിന്ന് ജോ ബൈഡൻ പിന്മാറിയതോടെയാണ് കമല ഹാരിസിന് പ്രസിഡന്‍റ് സ്ഥാനാർത്ഥിയാകാനുള്ള വഴിതെളിഞ്ഞത്. പാര്‍ട്ടിയുടേയും രാജ്യത്തിന്റേയും താത്പര്യം മുൻനിർത്തിയാണ് തീരുമാനമെന്നായിരുന്നു പിന്മാറ്റത്തിൽ ബൈഡൻ നൽകിയ വിശദീകരണം. കൂടാതെ, കമലയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു.
സ്വന്തം ലേഖിക
