ബയോവിൻ അഗ്രോ റിസർച്ചിന്റെ സ്പൈസസ് ബ്ലോക്ക് ഉദ്ഘാടനവും സിഗ് വി ബ്രാൻഡ് വിപണനോദ്ഘാടനവും നാളെ.
- Posted on December 18, 2024
- News
- By Goutham prakash
- 255 Views
മാനന്തവാടി :
.മാനന്തവാടി രൂപതയുടേയും വയനാട്
സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും
നേതൃത്വത്തിൽ ആരംഭിച്ച്
ജൈവകാർഷികമേഖലയിൽ ലോകോത്തര
മാതൃക ഇതിനോടകം കാഴ്ചവെച്ച ബയോവിൻ
അഗ്രോ റിസർച്ച് അതിന്റെ പ്രവർത്തനങ്ങൾ
കൂടുതൽവിപുലീകരിക്കുന്നു.
വയനാടൻ കർഷകർക്ക് നവപ്രതീക്ഷയായി
ബയോവിൻ അഗ്രോ റിസർച്ചിന്റെ
സ്പൈസസ് ബ്ലോക്ക് ഉദ്ഘാടനം
നാളെനടക്കും. 'സിഗ്‌വി' വിപണനനോദ്ഘാടനവും ഇതോടനുബന്ധിച്ച്
നടത്തുമെന്ന് അധികൃതർ വാർത്താ
സമ്മേളനത്തിൽഅറിയിച്ചു.
നാളെ വൈകുന്നേരം 4 മണിക്ക് ബയോവിൻ
അഗ്രോ റിസേർച്ചിൽവച്ച് ഉദ്ഘാടനം നടക്കും.
മാനന്തവാടി രൂപത അദ്ധ്യക്ഷൻ ബിഷപ്പ് മാർ
ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിക്കുന്ന
ചടങ്ങിൽ സ്പൈസസ്ഉത്പന്നങ്ങൾ
സംസ്കരിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള
പുതിയ യൂണിറ്റിന്റെ ഉത്ഘാടനം കേരള ഭക്ഷ്യ-
പൊതുവിതരണ മന്ത്രിഅഡ്വ. ജി.ആർ.അനിൽ
നിർവ്വഹിക്കും. "സിഗ്‌വി" ബ്രാൻഡിന്റെ
ഉത്ഘാടനം കേരള പട്ടികജാതി-പട്ടികവർഗ്ഗ
വികസന മന്ത്രിഒ.ആർ. കേളു നിർവ്വഹിക്കും.
ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.
ബത്തേരി നിയോജകമണ്ഡലം,
മോൺസിഞ്ഞോർ പോൾ മുണ്ടോലിക്കൽ
വികാരിജനറാൾ മാനന്തവാടി രൂപത, ഷംസാദ്
മരക്കാർ പ്രെസിഡൻറ് വയനാട്
ജില്ലാപഞ്ചായത്ത് , ജസ്റ്റിൻ ബേബി
പ്രസിഡൻറ്മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്
, രത്നവല്ലി ചെയർപേഴ്സൺ മാനന്തവാടി
മുൻസിപ്പാലിറ്റി, ജേക്കബ്
സെബാസ്റ്റ്യൻവൈസ്-ചെയർപേഴ്സൺ
മാനന്തവാടി മുൻസിപ്പാലിറ്റി, ഡോ.
കറുത്തമണി ജോയിന്റ് ഡയറക്ടർ കോഫി
ബോർഡ് വയനാട് , എൻ.ജെ.മുനീർ ജോയിന്റ്
ഡയറക്ടർ ഫാക്ടറീസ് & ബോയ്ലേഴ്സ്
കോഴിക്കോട്, ആർ.രമ ജനറൽ മാനേജർ
വയനാട് ജില്ലാവ്യവസായകേന്ദ്രം, കെ.എൻ.
ആനന്ദനായക ചീഫ് മാനേജർ കാനറാ ബാങ്ക്
മാനന്തവാടി, ഫാ. ജിനോജ്
പാലത്തടത്തിൽഡയറക്ടർ WSSS
മാനന്തവാടി, സ്മിത തോമസ് മുൻസിപ്പാലിറ്റി
കൗൺസിലർ മാനന്തവാടി, പി.
ഉണ്ണികൃഷ്ണൻ സീനിയർമാനേജർ
കാനറാബാങ്ക് മാനന്തവാടി, ടി.കെ..
റഹീമുദ്ധീൻ അസ്സി. ജില്ലാ വ്യവസായ
ഓഫിസർ വയനാട് എന്നിവർ
പരിപാടിയിൽപങ്കെടുക്കും.
വയനാട് കർഷകർക്ക് പ്രത്യേകിച്ച് വനിതാ
കർഷകർക്ക് ഏറെ സാമ്പത്തിക മുന്നേറ്റം
ഉറപ്പുവരുത്തുന്ന്നതാണ് ഈസംരംഭങ്ങൾ.
പുതിയ സ്പൈസസ് പ്രോസസ്സിംഗ് യൂണിറ്റ്
സ്ഥാപിതമാകുന്നതുവഴി ബയോവിനിൽ
അംഗങ്ങളായഇരുപതിനായിരത്തോളം വരുന്ന
കർഷകർക്ക് അവരുടെ ജൈവ ഉൽപ്പന്നങ്ങൾ
കൂടുതൽ വിലയിൽ വിൽക്കുവാനും
അവശരിയായ രീതിയിൽ സംസ്കരണം നടത്തി
അന്താരാഷട്ര വിപണികളിൽ എത്തിക്കുവാനും
സാധിക്കും. കൂടാതെ 20
വനിതകളെഉൾപ്പെടുത്തി പുറത്തിറക്കുന്ന
"SIGWE" കറി മസാല വനിതകളെ സ്വയം
പര്യാപ്തതയിലേക്ക് എത്തിക്കുന്നതോടൊപ്പം
നല്ലകാർഷികഉൽപ്പങ്ങൾ ഉപയോഗിച്ച്
മായംകലരാത്ത കറി മസാല നിർമ്മിക്കുവാനും
ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ
വിപണിയിൽഎത്തിക്കുവാനും സാധിക്കും.
പത്രസമ്മേളനത്തിൽ ബയോവിൻ അഗ്രോ
റിസർച്ച് ചെയർമാൻ കം മാനേജിങ് ഡയറക്ടർ
അഡ്വ.ഫാ.ജോൺ ചൂരപ്പുഴയിൽ, വയനാട്
സോഷ്യൽ സർവീസ് സൊസൈറ്റി
എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.
ജിനോജ് പാലത്തടത്തിൽ, ബയോവിൻഅസ്സോസിയേറ്റ് ഡയറക്ടർ
റെവ. ഫാ. ബിനു പൈനുങ്കൽ, സിഗ്‌വി
പ്രോഗ്രാം ഓഫീസർ മരിയ സൂസൻ പോൾ,
വനിതാസംരംഭകരായ മേരി ജെ,
ജിൻസി എൻ. പി, സുനിതകുമാരി, ബിൻസി
മാത്യു എന്നിവർ പങ്കെടുത്തു
