യുവാവിനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച ചെയ്ത സംഭവം: രണ്ട് പേര്‍ അറസ്റ്റിൽ
- Posted on February 06, 2023
- News
- By Goutham prakash
- 254 Views
കല്‍പ്പറ്റ: പട്ടാപകല്‍ ആളെ തട്ടിക്കൊണ്ടു പോയി കവര്‍ച്ച ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കല്‍പ്പറ്റ പോലീസ് പിടികൂടി. കല്‍പ്പറ്റ എ എസ് പി തപോഷ് ബസുമതാരി ഐ.പി.എസി ന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ പോലീസ് ഇന്‍സ്പെക്ടര്‍ പി.എല്‍ ഷൈജു, സബ് ഇന്‍സ്പെക്ടര്‍ ബിജു ആന്റണി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് കണ്ണൂര്‍ സ്വദേശികളായ പ്രതികളെ പിടികൂടിയത്. എട്ട് പ്രതികളടങ്ങിയ സംഘത്തിലെ മൂന്നാം പ്രതിയായ മമ്പറം കൊളാലൂര്‍ കുളിച്ചാല്‍ വീട്ടില്‍ നിധിന്‍ (33) എട്ടാം പ്രതിയായ കൂത്തുപറമ്പ് എരിവട്ടി സ്വദേശിയായ സീമ നിവാസില്‍ ദേവദാസ് (46) എന്നിവരെയാണ് കണ്ണൂരില്‍ വച്ച് പിടികൂടിയത്. ജനുവരി 28ന് കല്‍പ്പറ്റ പഴയ സ്റ്റാന്റിന് സമീപത്ത് നിന്നും യുവാവിനെ തട്ടികൊണ്ടു പോയതായിരുന്നു.
