സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനങ്ങൾ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി.
- Posted on December 02, 2025
- News
- By Goutham prakash
- 50 Views
സി.ഡി. സുനീഷ്.
സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവർത്തി ദിനം കുറയ്ക്കുന്നതിൽ യോഗം വിളിച്ചു.സർക്കാർ ഓഫീസുകളിലെ പ്രവർത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചർച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സർവീസ് സംഘടന നേതാക്കളുമായി ചർച്ച നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വിളിച്ച സർവീസ് സംഘടനകളുടെ യോഗം ഈമാസം 5ന് നടക്കും. പ്രവൃത്തിദിനങ്ങള്‍ കുറച്ച് സമയം കൂട്ടാനാണ് ആലോചന. പ്രവൃത്തിദിനങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമാക്കാനാണ് ആലോചന. ഞായറാഴ്ചയ്ക്ക് പുറമേ ശനിയാഴ്ചയും അവധി നല്‍കാനാണ് ആലോചിക്കുന്നത്. ഇതിന് പകരം നിലവിലെ പ്രവൃത്തി സമയം വര്‍ധിപ്പിക്കും. ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും ശമ്പള പരിഷ്‌കരണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ആഴ്ചയില്‍ രണ്ട് ദിവസം ഓഫീസുകള്‍ക്ക് അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട ആലോചന നടക്കുന്നത്. മുമ്പ് മാസത്തിലെ രണ്ടാം ശനിക്കൊപ്പം നാലാം ശനി കൂടി അവധിയാക്കുന്ന ആലോചനയുണ്ടായിരുന്നു. നിലവില്‍ ഏഴ് മണിക്കൂറാണ് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തന സമയം. നഗരങ്ങളില്‍ 10.15 മുതല്‍ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളില്‍ 10 മുതല്‍ അഞ്ച് വരെയുമാണ് പ്രവൃത്തി സമയം. ഇത് മാറ്റുകയാണെങ്കില്‍ 10.15ന് തുടങ്ങുന്ന ഓഫീസുകള്‍ 9.15നോ 9.30നോ ആരംഭിക്കുകയും വൈകുന്നേരം 5.30 അല്ലെങ്കില്‍ 5.45 വരെയാക്കുകയും വേണ്ടി വരും.
