നൃത്തം ഉള്ളിലെ സന്തോഷമാണെന്നു മന്ത്രി
- Posted on August 18, 2022
- News
- By Goutham prakash
- 306 Views
കർഷക ദിനത്തിൽ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ഡോ.ആർ.ബിന്ദു
കര്‍ഷക ദിനത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് മന്ത്രി ഡോ.ആര്‍. ബിന്ദു. നൃത്തം ചെയ്യുന്നതിന്റെ വീഡിയോ മന്ത്രി തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്.
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ് എന്നാണ് അവര്‍ വീഡിയോയില്‍ കുറിച്ച വാചകങ്ങളിലൊന്ന്. രണ്ട് മിനുട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഇരിങ്ങാലക്കുട കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് അംഗങ്ങള്‍ക്കൊപ്പമാണ് മന്ത്രിയുടെ നൃത്തം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം :
നൃത്തം എപ്പോഴും ഉള്ളിന്റെയുള്ളിലെ വലിയ സന്തോഷമാണ്. നൃത്തകാലമൊക്കെ നിര്‍ത്തി പൊതുപ്രവര്‍ത്തക ആയതില്‍പ്പിന്നെയും അതങ്ങനെത്തന്നെ..
കര്‍ഷകദിനത്തില്‍ കാട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പരിപാടിക്കെത്തിയതാണ്. വേദി വിട്ടിറങ്ങിയപ്പോള്‍ സിഡിഎസ് അംഗങ്ങളുടെ നൃത്തം. കൂടെ ചുവടുവെക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. പകുതിയില്‍ നിര്‍ത്താനും സമ്മതിച്ചില്ല.
എന്തായാലും കര്‍ക്കിടകം മാഞ്ഞ് ഓണം പിറക്കുകയാണല്ലോ. അകത്തും പുറത്തും ഓണം തുളുമ്ബുന്ന നാളുകളെ, പ്രകൃതിയും മനസ്സുകളും തമ്മിലെ ഗൂഢബന്ധത്തിന്റെ വിരിയലിനെ, ആണിവര്‍ പാടിയാടുന്നത്.പങ്കു കൊള്ളാതെങ്ങനെ!
