വിഴിഞ്ഞം തുറമുഖത്ത് നിന്നും തിരമാലകളിൽ നിന്നും വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ ഇസ്രായേൽ കമ്പനി
- Posted on July 02, 2024
- News
- By Arpana S Prasad
- 297 Views
ടെൽ അവീവ് ആസ്ഥാനമായ ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനിയാണ് സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്, അദാനി ഗ്രൂപ്പുമായി പ്രാഥമീക ചർച്ചകൾ തുടങ്ങി കഴിഞ്ഞു
സി.ഡി. സുനീഷ്.
വിഴിഞ്ഞം തുറമുഖത്തെ പുലിമൂട്ടിൽ ഇനി ഫ്ലോട്ടറുകൾ സ്ഥാപിക്കും, തിരമാലകളിൽ നിന്നും വൈദ്യുതി ഉദ്പ്പാദിപ്പിക്കാൻ ഇസ്രായേൽ കമ്പനി പദ്ധതിയിടുന്നു.
ടെൽ അവീവ് ആസ്ഥാനമായ ഇക്കോ വേവ് പവർ ഗ്ലോബൽ കമ്പനിയാണ് സ്വന്തമായി കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്, അദാനി ഗ്രൂപ്പുമായി പ്രാഥമീക ചർച്ചകൾ തുടങ്ങി കഴിഞ്ഞു.
നിലവിൽ ലോകത്തുദ്പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ ഇരട്ടി വൈദ്യുതിയേക്കാൾ ഇരട്ടി വൈദ്യുതി തിരമാലകളിൽ നിന്നും ഉദ്പ്പാദിപ്പിക്കാൻ കഴിയുമെന്നാണ് ലോക ഊർജ്ജ കൗൺസിലിന്റെ പഠനം വെളിപ്പെടുത്തുന്നത്.
ഭാവിയിൽ ലോകം വലിയൊരു ഊർജ്ജ പ്രതിസന്ധി നേരിടാൻ പോകുന്നുവെന്ന
യാഥാർത്ഥ്യം ഉൾകൊണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.
യൂറോപ്യൻ തീരപ്രദേശമായ ജിബ്രാൾട്ടറിൽ ലോകത്തെ പ്രഥമ പദ്ധതി നടപ്പിലായത്.
സമുദ്ര നിരപ്പിൽ ഒഴുകുന്ന ഫ്ലോട്ടറുകൾ പുലിമൂട്ടിൽ ഘടിപ്പിച്ച സ്റ്റീൽ കൈ പിടികളിൽ ബന്ധിപ്പിച്ച്, തിരമാലകൾക്കനുസരിച്ച് ഫ്ലോട്ടറുകൾ മുകളിലേക്കും താഴേക്കും ചലിപ്പിച്ചാണ് വൈദ്യുതി ഉദ്പ്പാദിപ്പിക്കുന്ന രീതികൾ.
ഇതിലൂടെ സൃഷ്ടിക്കുന്ന മർദ്ദം ഹൈഡ്രോളിക് ദ്രാവകത്തെ കരയിൽ സ്ഥാപിച്ച നിലയത്തിലേക്ക് പമ്പ് ചെയ്ത്, ഈ ശക്തിയിൽ ജനറേറ്റർ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉദ്പ്പാദിപ്പിക്കുക.
കൊടുങ്കാറ്റോ കടൽ ക്ഷോഭ മോ ഉണ്ടായാൽ സന്ദർഭങ്ങളിൽ ഫ്ലോട്ടറുകൾ പൂർണ്ണമായി ഉയർത്തി സംരംക്ഷിച്ച് നിർത്തും.
ഊർജ്ജ ഉദ്പ്പാദന മേഖലയിൽ നിർണ്ണായക വഴിതിരിവാകും ഈ പദ്ധതി എന്നാണ് പ്രതീക്ഷിക്കുന്നത്.

