യു .എസ് .ബി .ആർ .എ ൽ പ്രോജക്റ്റ് വഴി കന്യാകുമാരി മുതൽ ഉധംപൂർ ശ്രീനഗർ ബാരാമുള്ള വരെ റെയിൽ യാത്ര ആരംഭിക്കുന്നു.

കാശ്മീർ വരെ ട്രെയിൻ കണക്ടിവിറ്റി എത്തിക്കാനുള്ള ഭാരതത്തിന്റെ സ്വപ്നം അടുത്ത്  തന്നെ സഫലമാകും. റെയിൽവേ മിനിസ്ട്രിയുടെ പുതിയ അപ്‌ഡേറ്റ് പ്രകാരം യു .എ സ് .ബി .ആർ .എൽ പ്രോജക്ട് 90% പൂർത്തിയായിരിക്കുന്നു. ബാക്കി 10% ഈ വർഷം തന്നെ പൂർത്തിയാകും. 

കാശ്മീരിൽ ട്രെയിൻ കണക്ടിവിറ്റി എത്തിക്കുക എന്നത് അത്ര എളുപ്പമല്ല. ട്രെയിൻ കത്ര വരെയും പിന്നീട് വാലിയിലും എത്തി. പക്ഷെ കത്ര മുതൽ ബനിഹാൽ വരെയുള്ള സെക്ഷൻ വലിയ വെല്ലുവിളി ആയിരുന്നു. ഒരിക്കലും നടക്കില്ല എന്ന് കരുതിയിരുന്ന കണക്ടിവിറ്റി .

ഇത് വെറും 111 കിലോമീറ്റർ ദൂരം മാത്രമേ ഉള്ളൂ. പക്ഷെ എക്സിറ്റ് ടണലുകൾ അടക്കം 168 കിലോമീറ്റർ ടണലുകൾ, വലിയ ബ്രിഡ്ജുകൾ, 7 റെയിൽവേ സ്റ്റേഷനുകൾ, ഒക്കെ ഉൾപ്പെട്ട അതി കഠിനമായ എൻജിനീയറിങ് വർക്കാണ് ഇപ്പോൾ ഏതാണ്ട് അവസാന ഘട്ടത്തിൽ എത്തി നിൽക്കുന്നത്. ഈ  പ്രോജക്ടിന്റെ ടോട്ടൽ 24 പ്രധാന ബ്രിഡ്ജുകളിൽ 21 എണ്ണം പൂർത്തിയായി. 5 എണ്ണം ബാക്കിയുള്ള ബ്രിഡ്ജുകളിൽ അഞ്ചിക്കാട് ബ്രിഡ്ജ്, ചെനാബ് ബ്രിഡ്ജ്, സുംബർ ബ്രിഡ്ജ്, എന്നീ ഭീമൻ ബ്രിഡ്ജുകൾ  ഉൾപ്പെടുന്നു .

ഇതിൽ ചെനാബ് ബ്രിഡ്ജാണ് ഏറ്റവും വലുത്. ഈഫൽ ടവറിനേക്കാൾ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബ്രിഡ്‌ജ്‌ ആണ് ചെനാബ് ബ്രിഡ്ജ്. അതിന്റെ മേലെ റെയിൽവേ ട്രക്കുകൾ ഫിക്സ് ചെയ്യുന്ന പണി ഇപ്പോൾ പുരോഗമിക്കുന്നു. അതിന് ശേഷം വരുന്ന ഏറ്റവും വലിയ ബ്രിഡ്ജാണ് അഞ്ചിക്കാട് ബ്രിഡ്ജ്. ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ ബ്രിഡ്ജാണ് ഇത്. ഇതിന്റെ ജോലി 90% കംപ്ലീറ്റ് ആയിക്കഴിഞ്ഞു.

ഇന്ത്യൻ  റെയിൽവേ മിനിസ്ട്രി 2023 അവസാനത്തേക്ക് ഈ പ്രോജക്ടിന്റെ ഡെഡ്ലൈൻ വച്ചിരിക്കുവാണ്. വർക്ക് സ്പീഡ് പ്രകാരം കൃത്യ സമയത്ത് തന്നെ പൂർത്തിയാകും എന്നാണ് പ്രതീക്ഷ. കന്യാകുമാരി മുതൽ കശ്മീർ വരെ ഒരു ട്രെയിൻ യാത്ര ഇനി വൈകില്ല.


പ്രത്യേക ലേഖിക

Author
Citizen Journalist

Goutham prakash

No description...

You May Also Like